സംസ്ഥാനത്ത് കോവിഡ് രോ​ഗത്തിന്‍റെ തീവ്രത കുറഞ്ഞുവരുന്നു ; ആരോ​ഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം : സംസ്ഥാനത്ത് കോവിഡ് രോ​ഗത്തിന്‍റെ തീവ്രത കുറഞ്ഞുവരികയാണെന്ന് ​ നിയമസഭാ ചോദ്യോത്തരവേളയില്‍ ആരോ​ഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. അതോടൊപ്പം കേരളത്തിന്‍റെ പ്രതിരോധ സംവിധാനം മികച്ചതാണെന്നും മന്ത്രി കൂട്ടിക്കിച്ചേർത്തു.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത എല്ലാ കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത് കാലതാമസം ഒഴിവാക്കാനാണ്. ഡോക്ടറോ ആശുപത്രി സൂപ്രണ്ടന്‍റോ ആണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്‍റെ പ്രതിരോധ സംവിധാനം മികച്ചതാണെന്നാണ് ​രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.​ആശുപത്രികളിലെത്തുന്ന രോ​ഗികളില്‍ ഐ.സി.യു ചികിത്സ വേണ്ടവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ​ജൂണ്‍ 14 ന് മുന്‍പ് നടന്ന കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുന്ന നടപടി തുടരുക‍യാണെന്ന് മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ള് ഷാപ്പിൽ തർക്കം , ഒളിവിൽ പോയ പ്രതി പിടിയിൽ

0
മാന്നാർ: ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കയ്യിൽ കരുതിയിരുന്ന...

അടൂര്‍ മിത്രപുരത്ത് കാറുകള്‍ കൂട്ടിയിടിച്ചു ; ഒരു കാര്‍ കടയിലേക്ക് ഇടിച്ച് കയറി

0
അടൂര്‍ : അടൂര്‍ മിത്രപുരത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറ്റൊരു കാറില്‍ ഇടിച്ച...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ ഹൈക്കോടതിയിൽ വീണ്ടും മാപ്പപേക്ഷയുമായി വകുപ്പ് സെക്രട്ടറി കെ ബിജു...

0
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ ഹൈക്കോടതിയിൽ വീണ്ടും മാപ്പപേക്ഷയുമായി വകുപ്പ്...

നിയമസഭാ തിരഞ്ഞെടുപ്പ് , സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചു : എംഎ...

0
ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി നിർണയത്തിലും, പ്രചാരണത്തിലും പാളിച്ചകൾ പറ്റിയെന്ന്...