ചാരുംമൂട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന തട്ടുകട പൊളിച്ചുനീക്കി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ചാരുംമൂട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന തട്ടുകട പൊളിച്ചുനീക്കി. നൂറനാട് സ്വദേശി ഷൈജു ഖാന്റെ തട്ടുകടയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. എക്‌സൈസ്, പോലീസ്, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. അടുത്തിടെ നൂറനാട് എക്‌സൈസിന്റെ രാത്രി പട്രോളിങ്ങിനിടെ വള്ളിക്കുന്നം സ്വദേശി സന്തോഷിനെ കഞ്ചാവുമായി പിടികൂടിയിരുന്നു.

ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് കഞ്ചാവ് വില്‍ക്കുന്നതെന്നും ഷൈജു ഖാനാണ് കഞ്ചാവ് നല്‍കുന്നതെന്നും വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈജു ഖാന്‍റെ കടയും വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നതായി കണ്ടെത്തിയത്. ഇതോടെ കടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനായി എക്‌സൈസ് പഞ്ചായത്ത് ഭരണസമിതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം തട്ടുകട പൊളിച്ചുനീക്കിയത്. കടയിലുണ്ടായിരുന്ന സാധനങ്ങള്‍ എടുത്തു മാറ്റാന്‍ അനുവദിച്ച ശേഷമായിരുന്നു പൊളിക്കല്‍ നടന്നത്.

കുട്ടികള്‍ക്കടക്കം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്‍പ്പന നടത്തിവരുന്നതായുള്ള നൂറനാട് പോലീസിന്‍റെയും എക്‌സൈസിന്റെയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തട്ടുകട പൊളിച്ചുമാറ്റിയതെന്നും ലഹരിക്കെതിരെ വലിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ഇവയുടെ വില്‍പ്പന തടയേണ്ടതിന്‍റെ ആവശ്യകത മുന്‍നിര്‍ത്തിയാണ് അടിയന്തര നടപടി സ്വീകരിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന സുരേഷ് പറഞ്ഞു.

കഞ്ചാവ് വില്‍പ്പന നടത്തിയതിന് ഷൈജുഖാനെതിരെ മുന്‍പും കേസെടുത്തിട്ടുണ്ടെന്ന് എക്‌സൈസും അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.ജി. ഹരികുമാര്‍, നൂറനാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.നിധീഷ്, ദീപു ആര്‍ പിള്ള, എക്‌സൈസ് റേഞ്ച് ഓഫീസര്‍ എ. അതുല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍ നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...