പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് നാലുവര്‍ഷം കഠിന തടവും 52,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്‌ : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് നാലുവര്‍ഷം കഠിനതടവിനും 52,000 രൂപ പിഴയും കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവും അനുഭവിക്കണം. ബദിയഡുക്ക നീര്‍ച്ചാല്‍ നെടുകളയിലെ സുകുമാരന്‍ വെളിച്ചപ്പാടനെ(62)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി എ. മനോജ് ശിക്ഷിച്ചത്.

2017 ഓഗസ്റ്റ് 14-നാണ് കേസിനാസ്പദമായ സംഭവം. എട്ടാംതരം വിദ്യാര്‍ഥിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരമാണ് സുകുമാരന്‍ വെളിച്ചപ്പാടനെതിരേ ബദിയഡുക്ക പോലീസ് കേസെടുത്തത്. വീട്ടിലേക്ക് ആവശ്യമായ തേങ്ങ തരാമെന്ന് പറഞ്ഞ് കുട്ടിയെ രാത്രി സുകുമാരന്‍ വെളിച്ചപ്പാടന്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. അന്നത്തെ എസ്.എം.എസ്. ഡിവൈ.എസ്.പി. കെ. ഹരിശ്ചന്ദ്രനായ്ക്കാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...

63-കാരിയുടെ ആക്രമിച്ച് മാലപൊട്ടിച്ചു ; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

0
അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ...

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....