സ്ഥലനാമം സൂചിപ്പിക്കാന്‍ വെച്ചിരുന്ന ബോര്‍ഡില്ല ; നിലവില്‍ പൈപ്പുകള്‍ മാത്രം ബാക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്ഥലനാമം സൂചിപ്പിക്കാന്‍ വെച്ചിരുന്ന ബോര്‍ഡില്ല,നിലവില്‍ പൈപ്പുകള്‍ മാത്രമായി. സ്ഥലത്തെ കാടു നീക്കം ചെയ്തപ്പോഴാണ് ബോര്‍ഡ് ദൃശ്യമായത്. മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡിലെ പൊന്നമ്പാറ റബര്‍ബോര്‍ഡ് ചെല്ലപ്പന്‍ഗേറ്റിന് സമീപത്താണ് ഇത്. ബോര്‍ഡ് പൈപ്പില്‍ നിന്നും ഇളകി താഴെ വീണിട്ട് നാളുകളായി. ഇത് പുനസ്ഥാപിച്ചിട്ടില്ല. അന്യസംസ്ഥാന ശബരിമല തീര്‍ത്ഥാടകര്‍ ധാരാളം സഞ്ചരിക്കുന്ന പാതയിലാണ് ഇത്. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതോടെ ബോര്‍ഡുകള്‍ സ്ഥാപിക്കാതെ പോകുന്നത് മൂലം തീര്‍ത്ഥാടകര്‍ക്ക് വഴി തെറ്റാന്‍ ഇടയാകും.

ഈ പാതയില്‍ കൂടുതലും രാത്രികാലങ്ങളിലാണ് തീര്‍ത്ഥാടകര്‍ സഞ്ചരിക്കാറുള്ളത്. ബോര്‍ഡില്ലെങ്കില്‍ ഇവര്‍ക്ക് വഴി തെറ്റും എന്നത് ഉറപ്പാണ്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് പോലീസ് വെച്ച ബോര്‍ഡായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായത്. ഇത്തവണ പൊതുമരാമത്ത് അധികൃതര്‍ ഇടപെട്ട് പാതയിലെ പ്രധാന സ്ഥലങ്ങളില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...