റാന്നി : എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ നേതൃത്വം നൽകുന്ന തെക്കന്‍ മേഖലാ ജാഥക്ക് ഞായറാഴ്ച രാവിലെ 11ന് റാന്നി ഇട്ടിയപ്പാറയില്‍ സ്വീകരണം നല്‍കും. സംസ്ഥാന സർക്കാർ ജോലിയും കൂലിയും ഉറപ്പുവരുത്തുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ വിവിധ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് എഐടിയുസി ജനുവരി 17ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥമാണ് ജാഥകൾ സംഘടിപ്പിച്ചിട്ടുള്ളത്. ജാഥയില്‍ സംസ്ഥാന സെക്രട്ടറിമാരായ സി.പി മുരളി വൈസ് ക്യാപ്ടനും അഡ്വ. ആര്‍ സജിലാല്‍ ഡയറക്ടറുമാണ്. ജാഥയെ സ്വീകരിക്കാന്‍ റാന്നിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും എ.ഐ.ടി.യു.സി നേതൃത്വത്തിലും വര്‍ഗബഹുജന സംഘടനകളുടെ നേതൃത്വത്തിലും സ്വീകരണം നല്‍കുമെന്ന് ചെയര്‍മാന്‍ അനീഷ് ചുങ്കപ്പാറയും കണ്‍വീനര്‍ എം.വി പ്രസന്നകുമാറും അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























