തീപ്പൊരി; പ്രഭാസിന്‍റെ സലാര്‍ ടീസര്‍ പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

റെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ ഫിലിം സലാർ പാർട്ട് 1 സീസ് ഫയറിന്റെ ടീസർ പുറത്തിറങ്ങി. രാവിലെ 5:12 ന് ടീസർ പുറത്തിറങ്ങുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചപ്പോൾ തന്നെ ആരാധകർ ആവേശത്തിലായിരുന്നു. പ്രതീക്ഷിച്ചതുപോലെ, ആരാധകരെ ത്രസിപ്പിച്ചുകൊണ്ടുള്ള ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കിയ സലാർ പാർട്ട് 1 സീസ് ഫയർ ന്റെ ടീസർ. തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ പോന്ന, പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന പ്രഭാസിന്‍റെ ശക്തമായ ഡയലോഗുകൾ നിറഞ്ഞ ടീസർ സൂചിപ്പിക്കുന്നത്, ഈ ബിഗ് ബജറ്റ് ഇന്ത്യൻ ചിത്രം റെക്കോർഡുകൾ തകർക്കാൻ ഒരുങ്ങുകയാണെന്നും ഈ ടീസർ ഒരു തുടക്കം മാത്രമാണെന്നുമാണ്.

ഏറ്റവും വലിയ ആക്ഷൻ സംവിധായകൻ പ്രശാന്ത് നീലിന്റെ ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രമായ കെ‌ജി‌എഫിന്റെ പ്രൊഡക്ഷൻ ബാനറിൽ നിന്നാണ് സലാറും പുറത്തിറങ്ങുന്നത്. ഭാവിയിൽ ഒരു പൈതൃകം തന്നെ സ്ഥാപിക്കാൻ കാരണമായേക്കാവുന്ന നിരവധി സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്ന ഒരു പുതിയ ലോകം തന്നെ സംവിധായകൻ മറ്റൊരു ഇതിഹാസമായേക്കാവുന്ന ഈ ചിത്രത്തിലും സൃഷ്ടിച്ചു.ഒരു വമ്പൻ താര നിരയെ തന്നെ അണിനിരത്തുന്ന ഈ ചിത്രത്തിന്റെ വളരെ കുറച്ചു എന്നാൽ നമ്മുടെ കാഴ്ചയെ തന്നെ പിടിച്ചിരുത്തുന്ന ആകാംഷാഭരിതമായ ഭാഗങ്ങളാണ് നിർമ്മാതാക്കൾ ടീസറിൽ പ്രേക്ഷകർക്കായി ഒരുക്കിയത്. അതേസമയം തീയറ്റർ ട്രെയിലറിനായി സാലറിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ കരുതിവച്ചിരിക്കുകയാണ്, അത് ഉടൻ തന്നെ പുറത്തിറങ്ങും. എന്നിരുന്നാലും, ഏറ്റവും കൗതുകകരമായ കാര്യമെന്തെന്നാൽ ഇത് സലാർ സീരിസിൽ നിന്നുള്ള സലാർ ഭാഗം 1: സീസ് ഫയർ എന്ന് പേരിട്ടിരിക്കുന്ന ഭാഗം 1 മാത്രമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...