കോഴിക്കോട് : പക്രംതളം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. കുറ്റ്യാടി ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറിനാണ് ആറാം വളവിൽ വെച്ച് തീടിപിച്ചത്. കൂരൂച്ചുണ്ട് നിന്ന് വെള്ളമുണ്ടക്ക് പോകുകയായിരുന്നു ട്രാവലർ. ഇന്നുച്ചയ്ക്കാണ് സംഭവം. 24 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ വണ്ടി നിർത്തി ആളുകളെ ഇറക്കുകയായിരുന്നു. തീപിടിത്തത്തിൽ വാഹനം പൂർണമായി കത്തിനശിച്ചു.
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു ; വാഹനം പൂർണമായി കത്തിനശിച്ചു
RECENT NEWS
Advertisment