കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരം ഇനി സിസിടിവി നിരീക്ഷണത്തിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയും പരിസരവും സിസിടിവി നിരീക്ഷണത്തിലാക്കി പോലീസ്. മെഡിക്കല്‍ കോളേജ് പോലീസാണ് പ്രദേശത്ത് നൈറ്റ് വിഷന്‍ ക്യാമറകൾ സ്ഥാപിച്ചത്.  കൊവിഡ് കാരണം ഒരു വർഷത്തോളം വൈകിയാണ് പദ്ധതി നടപ്പാക്കുന്നത്. പുതുതായി 7 നൈറ്റ് വിഷന്‍ ക്യാമറകളാണ് ആശുപത്രി പരിസരത്ത് സ്ഥാപിച്ചത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പേരു വിവരങ്ങൾ ശേഖരിച്ച് ചില കുറ്റവാളികളും സാമൂഹ്യ വിരുദ്ധരും ആശുപത്രി പരിസരം താവളമാക്കുന്നുണ്ട്. ഇത് തടയുന്നതിനും ഗതാഗത കുരുക്ക് രൂക്ഷമായ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനുമാണ് പദ്ധതി.  ആശുപത്രിക്ക് തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ തന്നെ ക്യമാറ പകർത്തുന്ന ദൃശ്യങ്ങൾ 24 മണിക്കൂറും പ്രത്യേക സംഘം പരിശോധിക്കും. നഗരത്തിലെ പ്രധാന ഇടങ്ങളിലേക്കെല്ലാം പദ്ധതി വ്യാപിപ്പിക്കുമെന്നും കമ്മീഷണർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...