ലോകത്ത് കോവിഡ് വ്യാപനം അതിരൂക്ഷo ; 14,633,037 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ലോകത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 14,633,037 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 608,539 ആയി. 8,730,138 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 218, 378 പുതിയ കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 3, 896,855. 65,584 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 143,269 ആയി.ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 2,099,896. 24,650 പുതിയ കേസുകളും 79,533 മരണങ്ങളുമുണ്ടായി.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 1,118,107 ആയി. 24 മണിക്കൂറിനിടെ 40243 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച്‌ ആകെ മരിച്ചവരുടെ എണ്ണം 27,503 ആയി. തുടര്‍ച്ചയായി നാലാംദിവസവും ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണം 30,​000 കടന്നു. ജൂലായ് 12 മുതല്‍ 18 വരെ രാജ്യത്ത് ആകെയുണ്ടായ 2.27 ലക്ഷം പുതിയ രോഗികളില്‍ 1.40 ലക്ഷവും കേരളമുള്‍പ്പെടെ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലുമായാണ്. മഹാരാഷ്ട്രയില്‍ മാത്രം അരലക്ഷത്തിലേറെ പുതിയ രോഗികള്‍ ഉണ്ടായി. തമിഴ്‌നാട്ടില്‍ 31,​488, കര്‍ണാടകയില്‍ 23,​436 എന്നിങ്ങനെയാണ് കണക്കുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...