മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർ ഏകദിന ടീമിൽ തിരിച്ചെത്തും. എന്നാൽ ഇവരെ ടി20 ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ല. ഹർദിക് പാണ്ഡ്യയായിരിക്കും ടി20 ടീമിന്റെ ക്യാപ്റ്റനെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിരാട് കോഹ്ലിയും കെഎൽ രാഹുലും ടി20 പരമ്പരയിൽ കളിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ടി20യിൽ മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന റിഷഭ് പന്തിന് പകരം സഞ്ജു സാംസൺ കളിക്കാനാണ് സാധ്യത. സഞ്ജുവിനൊപ്പം ഇഷാൻ കിഷനെയും ബിസിസിഐ പരിഗണിച്ചേക്കും. രോഹിത് ശർമ്മയുടെ പരിക്കിന്റെ പൂർണ്ണ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് രോഹിതിന്റെ വിരലിന് പരിക്കേറ്റത്. ഫീൽഡിംഗിനിടെ പരിക്കേറ്റെങ്കിലും താൽക്കാലിക ചികിത്സ തേടിയ ശേഷം കളി തുടർന്നു. പരിക്കിനെ തുടർന്ന് മൂന്നാം ഏകദിനത്തിലും ടെസ്റ്റ് പരമ്പരയിലും രോഹിത് കളിച്ചിരുന്നില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033