ശബരിമല ദർശനത്തിന് അനുമതി തേടി ട്രാൻസ്ജെൻഡർ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ചിന്റെ വിധി പുറത്തുവന്നതിന് ശേഷം ട്രാൻസ്ജെൻഡർ വ്യക്തിക്ക് ദർശനം അനുവദിക്കുന്നതിൽ നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും അഡ്വ. ജനറൽ ജെയ്ജു ബാബു കോടതിയെ അറിയിച്ചു. ചെങ്കൽപെട്ട് സ്വദേശിയായ ട്രാൻസ്ജെൻഡർ വ്യക്തി സത്യശ്രീ ഷർമിള റഹ്മത്തലി ശബരിമല ദർശനത്തിന് അനുമതി തേടി നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.ഹർജിയിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഉൾപ്പെടെയുള്ള കക്ഷികൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ഒക്ടോബർ 22 വരെ സമയം നൽകി. നിലവിലെ സ്ത്രീപ്രവേശന കേസിലെ സുപ്രീംകോടതി വിധി കൂടി പരിഗണിച്ച ശേഷമാകും ദർശനാനുമതിയിൽ അന്തിമ നിലപാട് സ്വീകരിക്കുകയെന്നതാണ് സർക്കാർ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
മാവേലിക്കര: മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. തെക്കേക്കര...

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...

കെപിസിസി പ്രസിഡന്റ് ; മുഖ്യമന്ത്രി വി.ഡി സതീശനുമായി കൊടിക്കുന്നിൽ കൂടിക്കാഴ്ച നടത്തി

0
ന്യൂഡൽഹി: കെപിസിസി പ്രസിഡന്റാകാനുള്ള ചരടുവലികൾ സജീവമാക്കി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതിന്റെ...

സൗത്ത് ബേ നിവാസികളെ ഞെട്ടിച്ച് പുലർച്ചെ ഭൂചലനം

0
ലോസ് ഏഞ്ചൽസ്: ഉറക്കത്തിലായിരുന്ന സൗത്ത് ബേ നിവാസികളെ ഞെട്ടിച്ച് പുലർച്ചെ...