കെഎസ്ആര്‍ടിസി ബസിൽ പരസ്യം നൽകുന്നതിനുള്ള പുതിയ സ്കീംപരിശോധിച്ച് വരികയാണെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: കെഎസ്ആര്‍ടിസി ബസിൽ പരസ്യം നൽകുന്നതിനുള്ള പുതിയ സ്കീംപരിശോധിച്ച് വരികയാണെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ വ്യക്തമാക്കി. സ്കീമിൽ തീരുമാനം അറിയിക്കാൻ നാല് ആഴ്ച്ചത്തെ സമയം സർക്കാർ തേടി. സർക്കാരിന്‍റെ ആവശ്യം പരിഗണിച്ച കോടതി കേസ് നാല് ആഴ്ച്ച കഴിഞ്ഞ് പരിഗണിക്കുമെന്ന് അറിയിച്ചു. അതുവരെ പരസ്യം നൽകുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി.

സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് പുതിയ സ്കീം കെഎസ്ആര്‍ടിസി സമർപ്പിച്ചത്. സംസ്ഥാനസർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസിൽ സി കെ ശശി, കെഎസ്ആർടിസിക്കായി അഭിഭാഷകൻ ദീപക് പ്രകാശ് എന്നിവർ ഹാജരായി. കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് വരുത്തി വെച്ചത് വൻ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെ എസ് ആര്‍ ടി സി പരസ്യം സ്ഥാപിക്കുന്നതെന്നും കെഎസ്ആര്‍ടിസിയുടെ അപ്പീലില്‍ പറയുന്നു.

പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെ എസ് ആര്‍ ടി സി വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹർജിയിൽ ചോദ്യം ചെയ്യുന്നു. സുപ്രീം കോടതിമുൻ വിധിയിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെ എസ് ആര്‍ ടി സി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. സാമൂഹിക വിഷയങ്ങളിൽ ജൂഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോൾ തന്നെ ഇത്തരം ഉത്തരവുകൾ സാമൂഹിക സേവനം എന്ന നിലയിൽ മുന്നോട്ട് പോകുന്ന കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയാണെന്നും ഹർജിയിൽ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...