പത്തനംതിട്ട : സംസ്ഥാനത്ത് ഭരണം നടത്തുന്നത് അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സർക്കാരാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ ശാക്തീകരണത്തിനായി കെ.പി.സി.സി നിർദ്ദേശാനുസരണം നടത്തുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ മൈലപ്രാ മണ്ഡലംതല ഉദ്ഘാടനം കാക്കാംതുണ്ട് വാർഡിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ മാറ്റം വരുത്തി പാലക്കാട്ട് ബ്രൂവറി ആരംഭിക്കുവാൻ വിവാദങ്ങളിൽപ്പെട്ട മദ്യക്കമ്പനിക്ക് അനുമതി നല്കിയതിന്റെ പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന കാര്യം പകൽപോലെ വ്യക്തമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ എഴുപത്തിയഞ്ച് മണ്ഡലങ്ങളിൽ ഉൾപ്പെട്ട തൊള്ളായിരത്തിൽപ്പരം വാർഡുകളിൽ ഫെബ്രുവരി ഇരുപത്തി എട്ടാം തീയതിക്ക് മുമ്പായി മഹാത്മാഗാന്ധി കുടുംബ സംഗമങ്ങൾ വിപുലമായി സംഘടിപ്പിച്ച് പൂർത്തീകരിക്കുമെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഗാന്ധി അനുസ്മരണ പ്രസംഗം നടത്തി. ഡി.സി.സി ഭാരവാഹികളായ സജി കൊട്ടക്കാട്, എലിസബത്ത് അബു, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത്, ഡി.സി സി അംഗങ്ങളായ പി.കെ ഗോപി, ജയിംസ് കീക്കരിക്കാട്ട്, മുൻ മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്, ബ്ലോക്ക് ഭാരവാഹികളായ ലിബു മാത്യു, എസ്.സുനിൽകുമാർ, ജോർജ്ജ് യോഹന്നാൻ, ബിജു സാമുവൽ, എൽസി ഈശോ, മണ്ഡലം ഭാരവാഹികളായ രാജു പുലൂർ, ജെസി വർഗീസ്, തോമസ് ഏബഹാം, ബിന്ദു ബിനു, ഓമന വർഗീസ്, അനിതാമാത്യു, മഞ്ജു സന്തോഷ്, ശോശാമ്മ തോമസ്, ജനഗമ്മ ശ്രീധരൻ, അനിതാ തോമസ് എന്നിവർ പ്രസംഗിച്ചു.