സംസ്ഥാനം ഭരിക്കുന്നത് അഴിമതി സർക്കാർ ; ഷാനിമോൾ ഉസ്മാൻ

For full experience, Download our mobile application:
Get it on Google Play

മൈലപ്ര: എഐ ക്യാമറ സ്ഥാപിച്ചതിൽ ഉൾപ്പെടെ എല്ലാ രംഗത്തും അഴിമതി നടത്തുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് കെപിസിസി രാഷ്ട്രീയ സമിതി അംഗം ഷാനിമോൾ ഉസ്മാൻ പറഞ്ഞു. മൈലപ്രാ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ജെസി വർഗീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ സമാപന സമ്മേളനം മൈലപ്രാ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു ഷാനിമോൾ.

സർക്കാർ കൊണ്ടുവരുന്ന ഒരോ പദ്ധതികളിലും നടന്നിട്ടുള്ള അഴിമതിയെകുറിച്ച് പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുമ്പോൾ അതിന്റെ തെളിവുകൾ നശിപ്പിച്ച് രക്ഷപെടുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. കോവിഡുകാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ ആരോഗ്യവകുപ്പിൽ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി ഇല്ലാതാക്കാനാണ് മെഡിക്കൽ സർവീസ് കോർപ്പറേഷൻ വെയർഹൗസിൽ തീപിടുത്തം ഉണ്ടാക്കിയതെന്നും ഷാനിമോൾ ഉസ്മാൻ ആരോപിച്ചു.

സമസ്ത മേഖലയിലും നികുതി വർധിപ്പിച്ചും വിലക്കയറ്റം സൃഷ്ടിച്ചും ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മൈലപ്രയിലെ ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ അഴിമതിക്കും ജനവിരുദ്ധതയ്ക്കും ഉള്ള വിധിയെഴുത്താകുമെന്നും ഷാനിമോൾ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി.കെ.ഗോപി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രൊ. സതീഷ് കൊച്ചുപറമ്പിൽ, ഡിസിസി ഭാരവാഹികളായ എ.സുരേഷ്‌കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ, ജെയിംസ് കീക്കരിക്കാട്ട്, സ്ഥാനാർത്ഥി ജെസി വർഗീസ് എന്നിവർ പ്രസംഗിച്ചു.
മണ്ണാരക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ

0
ദില്ലി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ. ആൾമാറാട്ടക്കേസിൽ...

സണ്ണി ജോസഫ് മന്ത്രിയായതോടെ ഓഫീസ് നിശ്ചലം ; കെപിസിസിയിൽ അടിയന്തര അഴിച്ചുപണിക്ക് നീക്കം

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടന നിഷ്ക്രിയമെന്ന് റിപ്പോർട്ട്....

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

0
തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; ദില്ലിയിൽ സമരം തുടർന്ന് സിജെപി

0
ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ...