പമ്പയിലും സന്നിധാനത്തും തുടർച്ചയായി പുലിയുടെ സന്നിധ്യം ; ശാന്തിക്കാരും ജീവനക്കാരും ഭീതിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ കുറെ നാളുകളായി ശബരിമല സന്നിധാനത്തും പമ്പയിലും നിരന്തരമായി പുലിയുടെ സാന്നിധ്യമുണ്ടാകുന്നത് ഇവിടെയുള്ള ശാന്തിക്കാരെയും ദേവസ്വം ജീവനക്കാരേയും തൊഴിലാളികളെയും കടുത്ത ഭീതിയിലാക്കുന്നു. മാസ പൂജ കഴിഞ്ഞ് നട അടച്ച സമയമായതിനാൽ നിലവിൽ സന്നിധാനത്തും പമ്പയിലും നാമമാത്രമായ പൂജാരിമാരും ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം പുലർച്ചെ 6.30 ഓടെ ശബരിമല ക്ഷേത്രത്തിന് പിൻഭാഗത്ത് ഭസ്മക്കുളത്തിന് സമീപമുള്ള ഇരുമ്പ് പാലത്തിൽ പുലി കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടു.

വിവരമറിഞ്ഞ് മറ്റ് ജീവനക്കാരും എത്തിയതോടെ ആളുകളുടെ സാന്നിധ്യം മനസ്സിലാക്കിയ പുലി കാട്ടിലേക്ക് മറയുകയായിരുന്നു. സീസണല്ലാത്ത സമയത്ത് പമ്പയിലെ ദേവസ്വം ജീവനക്കാരെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനായി ഇവിടെ സംരക്ഷിച്ചിരുന്ന അവസാനത്തെ നായയെയും പുലി പിടികൂടി. രണ്ട് മാസത്തിന് മുൻപ് പമ്പ മേൽശാന്തിയുടെ താമസസ്ഥലത്തിന് മുൻപിൽ നിന്നും പുലി നായയെ കടിച്ചെടുത്തു കൊണ്ട് പോകുന്ന സി സി ടി വി ദൃശ്യങ്ങളും ലഭിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈപ്പിനിൽ കപ്പലിന് തീ പിടിച്ചു ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

0
കാെച്ചി: എറണാകുളം വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ...

അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

0
ലഖ്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ...

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

0
കൊച്ചി: ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചുണങ്ങംവേലി...

ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം ; നല്ല മനുഷ്യർ ഇനി നേതൃത്വമായി വരണമെന്നും അൻസിബ

0
കൊച്ചി: അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് അൻസിബ. ഡബ്ല്യുസിസി...