തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ വൻ അഴിച്ചു പണി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റുന്നത്. കൊച്ചി കമ്മീഷണര്‍ എ. അക്ബറിനെ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. ക്രൈംബ്രാഞ്ച് ഐജിയായാണ് അക്ബര്‍ ചുമതലയേല്‍ക്കുക. തെരഞ്ഞെടുപ്പ് മാനദണ്ഡ പ്രകാരം സ്വന്തം ജില്ലയില്‍ ജോലി ചെയ്യാൻ പാടില്ലെന്ന നിബന്ധനയിലാണ് അക്ബറിനെ കൊച്ചി കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. എ. അക്ബര്‍ എറണാകുളം സ്വദേശിയാണ്.
അക്ബറിന് പകരം ഐജി ശ്യാം സുന്ദര്‍ കൊച്ചി കമ്മീഷണറാകും. ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയാണ് നിലവില്‍ ശ്യാം സുന്ദര്‍. വിജിലൻസ് ഐജി ഹര്‍ഷിത അത്തല്ലൂരിയെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി നിയമിക്കുകയും ചെയ്തിട്ടുണ്ട്.