തെ​രു​വ് നാ​യ​യെ ബൈ​ക്കി​ൽ കെ​ട്ടി വ​ലി​ച്ച സംഭവം ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: ചു​ങ്ക​ത്ത​റ​യി​ൽ തെ​രു​വ് നാ​യ​യെ ബൈ​ക്കി​ൽ കെ​ട്ടി വ​ലി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പൂ​ക്കോ​ട്ടു​മ​ണ്ണ സ്വ​ദേ​ശി അ​ബ്ദു​ൾ ക​രീ​മി​നെ ആണ് അറസ്റ്റ് ചെയ്തത്. എ​ട​ക്ക​ര പോ​ലീ​സാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ൾ ബൈ​ക്കി​നു പി​റ​കി​ൽ നാ​യ​യെ കെ​ട്ടി വ​ലി​ച്ചു കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രിക്കുകയായിരുന്നു. ബൈ​ക്കി​ന് പി​ന്നി​ല്‍ യാ​ത്ര​ ചെ​യ്ത യു​വാ​വ് ആണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ര്‍​ത്തി​ പു​റ​ത്തു​വിട്ടത്.

നാ​യ​യെ കെ​ട്ടി​വ​ലി​ച്ച ആ​ളോ​ട് വാ​ഹ​നം നി​ര്‍​ത്ത​ണ​മെ​ന്ന് യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ള്‍ വേ​ഗ​ത്തി​ല്‍ വാ​ഹ​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ബൈ​ക്കി​ന് മു​ന്നി​ല്‍ ക​യ​റിയ യു​വാ​വ് ഇ​യാ​ളെ ത​ട​യു​ക​യാ​യി​രു​ന്നു. നാ​യ​യെ ക​ള​യു​ന്ന​തി​നാ​യി കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, ഇ​ത്ത​ര​ത്തി​ല്‍ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​മെ​ന്താ​യി​രു​ന്നു​വെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​യാ​ള്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല. ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...