വന്ദേമാതരത്തിന്റെ എല്ലാ ചരണങ്ങളും ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മതപരമായ കാരണങ്ങളാലോ മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലോ വന്ദേമാതരത്തിന്റെ എല്ലാ ചരണങ്ങളും ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് സുപ്രീം കോടതി. കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. വന്ദേമാതരം ആലപിക്കാത്തത് ശിക്ഷാർഹമായ കുറ്റമാക്കി മാറ്റാനാകുമോ എന്ന വിഷയം വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. കൃഷ്ണയുടെ ഹർജിയിൽ കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചു. വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശത്തെയാണ് കൃഷ്ണ പ്രധാനമായും ചോദ്യം ചെയ്യുന്നത്.

അവസാന നാല് ചരണങ്ങളിൽ ഹിന്ദുദേവതകളെ പരാമർശിക്കുന്നുണ്ടെന്നും ഇവ നിർബന്ധപൂർവം ആലപിക്കാൻ ആവശ്യപ്പെടുന്നത് മതസ്വാതന്ത്ര്യത്തിനും മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്നുമാണ് ഹർജിക്കാരന്റെ വാദം. നിലവിലെ നിയമഭേദഗതി പ്രകാരം, ദേശീയഗാനമോ ദേശീയഗീതമോ ആലപിക്കുന്നത് മനഃപൂർവം തടയുകയോ അതിൽ ഏർപ്പെട്ടിരിക്കുന്ന സമ്മേളനത്തിൽ തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.

എന്നാൽ ദേശീയഗാനം ആലപിക്കാത്തതിന്റെ പേരിൽ ഒരാളെ ശിക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കിയ 1986-ലെ ബിജോയ് ഇമ്മാനുവൽ കേസിലെ വിധി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹർജിയെ ശക്തമായി എതിർത്തു. ഭരണഘടനയോടും നിയമവാഴ്ചയോടും കൂറില്ലാത്തവരും ‘നക്‌സലൈറ്റ് മനോഭാവം’ പുലർത്തുന്നവരുമാണ് ദേശീയഗാനത്തെ ചോദ്യം ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സ്വാതന്ത്ര്യസമരകാലത്ത് ദേശീയഗാനം വഹിച്ച പങ്ക് വിസ്മരിക്കരുതെന്നും മേത്ത ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാർട്ടേഡ് വിമാനത്തിൽ മുഖ്യമന്ത്രി നടത്തിയ മലപ്പുറം യാത്ര വിവാദത്തിൽ

0
തിരുവനന്തപുരം: ചാർട്ടേഡ് വിമാനത്തിൽ മുഖ്യമന്ത്രി നടത്തിയ മലപ്പുറം യാത്ര വിവാദത്തിൽ. വിമാനത്തിന്റെ...

വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത് ; മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

0
ഡൽഹി : വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡോക്ടറുടെ...

ഗൂഢാലോചന കേസിൽ വിദ്യാർഥി പ്രവർത്തകൻ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

0
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ വിദ്യാർഥി പ്രവർത്തകൻ...

ജനവാസ മേഖലയിലെ വില്ലേജുകളെ പരിസ്ഥിതിലോല മേഖലയിൽ നിന്നും ഒഴിവാക്കണം : എ.പി.ജയൻ

0
റാന്നി : ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനത്തിൽ നിന്നും കേന്ദ്ര വനം പരിസ്ഥിതി...