തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ – സര്‍ക്കാര്‍ തര്‍ക്കം : പരിഹരിക്കാന്‍ സമവായ സാധ്യതകള്‍ തേടി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ – സര്‍ക്കാര്‍ തര്‍ക്കം പരിഹരിക്കാന്‍ സമവായ സാധ്യതകള്‍ തേടി സുപ്രീം കോടതി. ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ സംഭാഷണം ആരംഭിക്കുന്നതാണ് ഉചിതം. അതിനുള്ള വഴികള്‍ തുറന്നിടണമെന്നും തര്‍ക്കം പരിഹരിക്കാം എന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പരാമര്‍ശം. സമവായ ചര്‍ച്ചകളെ തമിഴ്‌നാട് സര്‍ക്കാരിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി സ്വാഗതം ചെയ്തു. ബില്ലുകള്‍ വൈകിപ്പിച്ച ശേഷം രാഷ്ട്രപതിക്ക് വിട്ട നടപടി ഗൗരവമുള്ള നിയമ പ്രശ്‌നമാണെന്നും രാഷ്ട്രപതിക്ക് അയച്ച ബില്ലുകള്‍ തിരിച്ചുവിളിക്കാനാവില്ലെന്നും മനു അഭിഷേക് സിംഗ്‌വി സുപ്രീം കോടതിയെ അറിയിച്ചു. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഇടപെടാനില്ലെന്നും രാഷ്ട്രപതിയോട് വിശദീകരണം ചോദിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പത്ത് ബില്ലുകള്‍ തടഞ്ഞ് വെച്ചശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി 2024 ജനുവരി മധ്യത്തോടെ പരിഗണിക്കാന്‍ മാറ്റി. പത്ത് ബില്ലുകള്‍ തടഞ്ഞ് വെച്ചശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. നേരത്തെ ബില്ലുകള്‍ പിടിച്ചുവെച്ച ശേഷം രാഷ്ട്രപതിക്ക് അയക്കാനാവില്ലെന്ന് സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. നിയമസഭ ബില്‍ രണ്ടാമതും സഭ പാസാക്കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണം. തടഞ്ഞുവയ്ക്കാനോ രാഷ്ട്രപതിക്ക് അയയ്ക്കാനോ കഴിയില്ല. ഗവര്‍ണര്‍ തന്നെ പ്രശ്‌നം പരിഹരിക്കണം. ഗവര്‍ണര്‍ക്ക് മുന്നില്‍ നാലാമത്തെ സാധ്യതയില്ല. തിരഞ്ഞെടുക്കപ്പെട്ടയാളാണ് രാഷ്ട്രപതി. രാഷ്ട്രപതിക്ക് വിശാല അധികാരങ്ങളുണ്ടെന്ന് കോടതി പറഞ്ഞിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം ; തെളിവ് കൈയിലുള്ളവർ ഹാജരാക്കണമെന്ന് യോ​ഗി ആദിത്യനാഥ്

0
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വിവാദത്തിൽ തെളിവുള്ളവർ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി യോ​ഗി...

ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

0
ചെന്നൈ: ഡിഎംകെയ്ക്കെതിരെ വിമർശനവുമായി സിപിഎം. ഡിഎംകെ നവ ഉദാര നയങ്ങൾ ആണ്...

യാത്രക്കാരെ ആക്രമിച്ച് വൻ കവർച്ച ; തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ...

0
തൃശ്ശൂർ: കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍...

അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ

0
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട്...