തെളിവില്ലാതെ തകർന്ന ബന്ധങ്ങളുടെ പേരിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ ആവില്ലെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : വ്യക്തമായ തെളിവില്ലാതെ തകർന്ന ബന്ധങ്ങളുടെ പേരിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ ആവില്ലെന്ന് സുപ്രീം കോടതി. കമറുദ്ദീൻ ദസ്‌തഗിർ സനദി എന്ന വ്യക്തിയെ ശിക്ഷിച്ച കർണാടക ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, ഉജ്ജൽ ബുയാൻ എന്നിവരാണ് കേസ് പരിഗണിച്ചത്. കമറുദ്ദീൻ എതിരെ വഞ്ചന കുറ്റവും ആത്മഹത്യ പ്രേരണ കുറ്റവും ആയിരുന്നു ചുമത്തിയിരുന്നത്. തകർന്ന ബന്ധമാണ് ഈ കേസെന്നും ക്രിമിനൽ കുറ്റകൃത്യം അല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഐപിസി സെക്ഷൻ 417, 306, 376 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കർണാടക ഹൈക്കോടതി കമറുദ്ദീനെ അഞ്ചുവർഷത്തേക്കാണ് ശിക്ഷിച്ചത്. ഇദ്ദേഹവുമായി പ്രണയബന്ധത്തിൽ ഉണ്ടായിരുന്ന 21 കാരി എട്ടു വർഷത്തെ സൗഹൃദം തകർന്നതിനെ തുടർന്ന് 2007 ഓഗസ്റ്റ് മാസത്തിൽ ജീവനൊടുക്കിയിരുന്നു. തന്റെ മകൾക്ക് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്ന് ആരോപിച്ച് യുവതിയുടെ അമ്മയാണ് കമറുദ്ദീനെതിരെ കോടതിയെ സമീപിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ സാങ്കേതികവിദ്യ ഇനി സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക അനുമതി നൽകി

0
ഡൽഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ മാറ്റത്തിന് കളമൊരുക്കിക്കൊണ്ട് മിസൈൽ സാങ്കേതികവിദ്യയും...

ട്രാൻസ്‌ജെൻഡർ വ്യക്തിയ്ക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി

0
കൊച്ചി: ട്രാൻസ്‌ജെൻഡർ വ്യക്തിയാണെന്ന പേരിൽ ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച്...

തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് രാജു എബ്രഹാം

0
തിരുവല്ല : തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സിപിഐഎം...

1956 ല്‍ ആരംഭിച്ച വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം അവഗണനയില്‍ : അവധിയെടുക്കാന്‍...

0
വെച്ചൂച്ചിറ : വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് ജനങ്ങളെ...