പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതിൽ സ്വമേധയാ കേസ് എടുത്ത് സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതിൽ സ്വമേധയാ കേസ് എടുത്ത് സുപ്രിംകോടതി. ദൈനിക് ഭാസ്‌കർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഈ വർഷം 11 പേർ പോലീസ് കസ്റ്റഡിയിൽ മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് എടുത്തത്. നേരത്തെ രാജ്യത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ശബ്ദം റെക്കോർഡ് ചെയ്യാനും, രാത്രികാല നിരീക്ഷണവുമടക്കം സാധ്യമാകുന്ന സിസിടിവി കാമറകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന് നിർദേശിച്ചിരുന്നു. സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, എൻഐഎ അടക്കമുള്ള ഏജൻസികളുടെ ഓഫീസുകളിലും സിസിടിവി ഘടിപ്പിക്കണമെന്നായിരുന്നു നിർദേശം.

പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പ് ഉൾപ്പടെയുള്ള എല്ലാ ഭാഗത്തും സിസിടിവി ഉണ്ടായിരിക്കണമെന്നും ദൃശ്യങ്ങൾ 18 മാസം വരെ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടായിരിക്കണമെന്നുമായിരുന്നു സുപ്രിംകോടതിയുടെ നിർദേശം. എന്നാൽ സുപ്രിംകോടതിയുടെ ഉത്തരവിന് ശേഷവും നിരവധി പോലീസ് സ്റ്റേഷനുകളിൽ സിസിടിവി കാമറകൾ ഇല്ലാത്തതും, ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായുള്ള വാദങ്ങളും അധികരിച്ചതോടെയാണ് കോടതി ഇടപെടൽ. സാങ്കേതിക തകരാറുകൾ ഉന്നയിച്ച് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന് തടിയൂരാൻ പോലീസ് ഏജൻസികൾ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളും ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് സുപ്രിംകോടതി വീണ്ടും ഇടപെടൽ നടത്തിയത്. സിസിടിവി വാങ്ങിക്കുന്നതും, സ്ഥാപിക്കുന്നതും, അതിന്റെ പരിപാലനം തുടങ്ങിയവയിൽ കൃത്യമായ നിരീക്ഷണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകി. കസ്റ്റഡി മരണവും, ഗുരുതര പരിക്കുകൾ സംഭവിച്ചവർക്കും മനുഷ്യാവകാശ കമ്മീഷനെയോ, കോടതിയെയോ സമീപിക്കുന്നതിന് സിസിടിവി ദൃശ്യങ്ങൾ തെളിവുകൾ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...