എസ്.ബി.ഐ.യുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് തിരഞ്ഞെടുപ്പ് ബോണ്ടുവിവരങ്ങൾ പുറത്തുവരുമോയെന്നതിൽ സുപ്രീംകോടതി തിങ്കളാഴ്ച വ്യക്തത വരുത്തിയേക്കും. ബോണ്ടുകളുടെ വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സമയംതേടി എസ്.ബി.ഐ. നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

മാർച്ച് ആറിനകം എസ്.ബി.ഐ. വിവരങ്ങൾ നൽകണമെന്നും 13-നകം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നുമാണ് ബോണ്ട് പദ്ധതി റദ്ദാക്കി സുപ്രീംകോടതി ആവശ്യപ്പെട്ടത്. 2019 ഏപ്രിൽ 12 മുതൽ സുപ്രീംകോടതിവിധി വന്ന 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകളുണ്ടെന്നും അവയുടെ വിവരങ്ങൾ ഡീകോഡ് ചെയ്യാൻ സമയം വേണമെന്നുമാണ് എസ്.ബി.ഐ. ആവശ്യം. കോടതി ഇതംഗീകരിച്ചാൽ രാഷ്ട്രീയപ്പാർട്ടികൾക്ക്‌ ബോണ്ടുവഴി സംഭാവന നൽകിയവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പിനുമുമ്പ് പുറത്തുവരില്ല. പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷമാകുമിത്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...