തെളിവെടുപ്പിനിടെ ഇടുക്കി പോലീസിന്‍റെ കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട മോഷണ കേസ് പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: തെളിവെടുപ്പിനിടെ തമിഴ്നാട്ടിൽ വെച്ച് ഇടുക്കി പോലീസിന്‍റെ കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട മോഷണ കേസ് പ്രതി അറസ്റ്റിൽ. തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് കുടുങ്ങിയത്. തമിഴ്നാട്ടില്‍ 54ലധികം മോഷണ കേസിൽ പ്രതിയായ ബാലമുരുകന്‍ 20 ദിവസം മുമ്പാണ് മറയൂരിലെ കവര്‍ച്ച കേസിൽ പിടിയിലാകുന്നത്. റിമാന്‍റിലായ പ്രതിയെ കോടതിയുടെ അനുമതിയോടെ തെളിവെടുപ്പിനായി മോഷണ മുതല്‍ വിറ്റ തെങ്കാശിയിലെക്ക് കൊണ്ടുപോയി. തിരികെ വരുന്നതിനിടെയാണ് ദിണ്ടിക്കലില്‍ വെച്ച് മുത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ ശേഷം രക്ഷപെട്ടത്. പോലീസിനെ അക്രമിച്ച ശേഷമായിരുന്നു രക്ഷപെടല്‍. തുടര്‍ന്ന് തമിഴ്നാട് പോലീസും കേരളാ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തനായായത്.

മുടിമുറിച്ച് രുപം മാറ്റിയ നിലയിലായിരുന്നുവെങ്കിലും ഉപയോഗിച്ച മൊബൈലാണ് പിടികൂടാന്‍ സഹായിച്ചത്. തെങ്കാശി അംബാസമുദ്രം രാമനദി ഡാമിന് സമീപത്തുള്ള കൃഷിയിടത്തിലെ കെട്ടിടത്തിനുള്ളില്‍ രഹസ്യമായി താമസിക്കുന്ന പ്രതിയെ പുലര്‍ച്ചെ നാലുമണിയോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് തമിഴ്നാട് പോലിസിന്‍റെ സഹായത്തോടെ കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് മറയൂരിലെത്തിച്ചത്. മറയൂരില്‍ കഴിഞ്ഞ മുന്നു മാസമായി നടന്ന മോഷണങ്ങളെല്ലാം ബാലമുരുകന്‍റെ നേതൃത്വത്തിലാണെന്ന് തമിഴ്നാട് പോലീസിനോട് പ്രതി സമ്മതിച്ചിട്ടുണ്ട്. പോലീസ് നാളെ കൂടുതല്‍ കേസുകല്‍ രജിസ്റ്റർ ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...