കെഎസ്ആർടിസിയോട് മുൻ വിരോധമുള്ള ആരോ കരുതിക്കൂട്ടി ചെയ്തതെന്ന് പോലീസ് ; ഡിപ്പോയിൽ നിന്ന് ബസ് കടത്തിക്കൊണ്ട് പോയ ആൾ ഇപ്പോഴും കാണാമറയത്ത്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിക്കൊണ്ട് പോയ പ്രതി ഇപ്പോഴും കാണാമറയത്ത്. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പോലീസിന് പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കെഎസ്ആർടിസിയോട് മുൻ വിരോധമുള്ള ആരോ കരുതിക്കൂട്ടി ബസ് കടത്തിയെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ. തിങ്കളാഴ്ച പുലർച്ചെയാണ് പാലക്കാട് നഗരത്തിലെ പോലീസുകാരെയും കെഎസ്ആർടിസി ജീവനക്കാരെയും വട്ടം കറക്കുന്ന സംഭവമുണ്ടായത്. ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ് എടുത്ത് ഒരാൾ നഗരഹൃദയത്തിലൂടെ കറങ്ങുന്നു. ശേഷം തോന്നിയിടത്ത് ബസ് ഉപേക്ഷിച്ച് മുങ്ങുന്നു. രണ്ട് ദിവസത്തിനപ്പുറവും പ്രതിയാരാണെന്ന് കണ്ടെത്താൻ പോലീസിനായിട്ടില്ല. സിസിടിവികൾക്ക് മുഖം കൊടുക്കാതെയാണ് കിലോമീറ്ററുകളോളം പ്രതി ബസ്സുമായി കറങ്ങിയത്.

ഇയാൾക്ക് പാലക്കാട് നഗരത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നാണ് വിലയിരുത്തൽ. കെഎസ്ആർടിസി സ്‌റ്റാൻഡിൽ മറ്റൊരാൾക്കൊപ്പം ഒരു ബൈക്കിലാണ് പ്രതി വന്നിറങ്ങിയത്. നേരെയെത്തി നിർത്തിയിട്ടിരുന്ന ബസ് സ്റ്റാർട്ടാക്കി എടുത്തുകൊണ്ട് പോകുകയായിരുന്നു. പ്രതിക്ക് കെഎസ്ആർടിസിയോടോ ജീവനക്കാരോടോ എന്തെങ്കിലും മുൻവിരോധ ഉണ്ടായിരിക്കാമെന്ന് പോലീസ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....