പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ പോലീസില്‍ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കെമിസ്ട്രി അധ്യാപകന്‍ പോലീസില്‍ കീഴടങ്ങി. പോക്സോ കേസ്  ചുമഴ്ത്തിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന അധ്യാപകന്‍ മാട്ടനോട്ടെ ചെരുവില്‍ ബിജോ മാത്യു (44) ആണ് പെരുവണ്ണാമൂഴി പോലീസ് മുന്‍പാകെ കീഴടങ്ങിയത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സ്‌കൂളില്‍ വെച്ച് എന്‍.സി.സിയുടെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. എന്‍.സി.സിയുടെ ചാര്‍ജ്ജ് ഉണ്ടായിരുന്നത് ബിജോ മാത്യുവിനായിരുന്നു. ക്യാമ്പിനിടെ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. പിന്നീട് ഡിസംബറില്‍ പരീക്ഷക്ക് എത്തിയപ്പോഴും വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു. ബന്ധുക്കള്‍ വിവരം അറിഞ്ഞതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ജനുവരിയില്‍ പെരുവണ്ണാമൂഴി ഇന്‍സ്പെക്ടര്‍ കെ. സുഷീര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പോലീസ് നടപടി മനസിലാക്കിയ ഇയാള്‍ അന്ന് മുതല്‍ ഒളിവില്‍ പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതിനിടയില്‍ പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളി. വഴികളെല്ലാം അടഞ്ഞതിനെ തുടര്‍ന്ന് ബിജോ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ബിജോയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...