കോഴി ഇറച്ചിക്കടയിലെ മോഷ്ടാവ് 24 മണിക്കൂറിനകം പോലീസ് പിടിയിലായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോഷ്ടിച്ച മൊബൈൽ ഫോണുമായി കടന്നുകളഞ്ഞ കോഴിയിറച്ചിക്കടയിലെ മോഷ്ടാവ് 24 മണിക്കൂറിനകം പോലീസ് പിടിയിലായി. കോഴിക്കോട് മുക്കത്തെ കോഴിക്കടയിൽ മോഷണം നടത്തിയ നെയ്യാറ്റിൻകര സ്വദേശി ഗിരീഷാണ് പിടിയിലായത്. 32000 രൂപയും, മൊബൈൽ ഫോണും, പേഴ്‌സുമാണ് ഗിരീഷ് കവർന്നത്. മുക്കം മാർക്കറ്റിലെ ഫെയ്മസ് കോഴിക്കടയിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. ഇതേ കടയിലെ ജോലിക്കാരനായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഗിരീഷാണ് മോഷണം നടത്തിയത്. മോഷണം സിസിടിവി ക്യാമറയിലും പതിഞ്ഞിരുന്നു. കടയിൽ സൂക്ഷിച്ചിരുന്ന 32,000 രൂപയും, മറ്റൊരു ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശിയുടെ മൊബൈൽ ഫോണും, പേഴ്സുമാണ് കവർന്നത്.

മോഷ്ടിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സൈബർ സെല്ലിന്റെ പരിശോധനയിൽ മൊബൈൽ ഫോണുമായി പ്രതി എറണാകുളം ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തി. തുടർന്ന് കൂത്താട്ടുകുളത്തെത്തിയാണ് മുക്കം പോലീസ് പ്രതിയെ പൊക്കിയത്. കൂത്താട്ടുകുളത്ത് മറ്റൊരു കടയിൽ ജോലിക്ക് കയറാൻ ശ്രമിക്കുകയായിരുന്നു, ഇതിനിടെയാണ് പ്രതി വലയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...