ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച്‌ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

For full experience, Download our mobile application:
Get it on Google Play

വയനാട് : ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച്‌ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം എം മുഹമ്മദ്, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവർക്കാണ് പരുക്കേറ്റത്. വയനാട് ബത്തേരി ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ മുറിയിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നെത്തിയ സൂപ്പര്‍ ഡിലക്‌സ് ബസ്സിന്റെ ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ചത്. ബസ് ഡിപ്പോയിലെത്തിച്ചതിന് ശേഷം കണ്ടക്ടറും ഡ്രൈവറും വിശ്രമ മുറിയില്‍ ഉറങ്ങുന്നതിന്നിടയിലാണ് ബെര്‍ത്തില്‍ സൂക്ഷിച്ചിരുന്ന മെഷീന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

ശബ്ദംകേട്ട് ഉണര്‍ന്ന ജീവനക്കാര്‍ കണ്ടത് മെഷീന്‍ കത്തുന്നതാണ്. തുടര്‍ന്ന് ബെര്‍ത്തില്‍ നിന്നും മാറ്റുന്നതിനിടെയാണ് ഇരുവരുടേയും കൈകള്‍ക്ക് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ല. മെഷീന്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം സംബന്ധിച്ച്‌ വ്യക്തതയില്ല. അന്വേഷണത്തിനുവേണ്ടി മെഷീന്‍ മാറ്റിയിട്ടുണ്ട്. ഒരുമാസം മുമ്പ് മൈക്രോ എഫ്‌എക്സ് എന്ന കമ്പനിയില്‍ നിന്നും വാങ്ങിയ മെഷീനാണ് പൊട്ടിത്തെറിച്ചത്. ആദ്യമായാണ് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...