ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റപ്പട്ടിക പുറത്തിറക്കി ; അധ്യാപകർ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മോഡൽ പരീക്ഷകൾ നടക്കുന്നതിനിടെ ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റപ്പട്ടിക പുറത്തിറക്കി. ഉടൻതന്നെ പുതിയ സ്‌കൂളുകളിൽ ചുമതലയേൽക്കാൻ നിർദേശിച്ചാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഉത്തരവിറങ്ങിയത്. തിങ്കളാഴ്ചയും മോഡൽ പരീക്ഷകളുണ്ട്. എന്നാൽ, അധ്യാപകർക്ക് നിലവിലെ സ്‌കൂളുകളിൽനിന്നുവിട്ട് പുതിയ സ്‌കൂളുകളിലെത്തി ജോയിൻ ചെയ്യേണ്ടിവരും. മാർച്ച് ഒന്നിന് പൊതുപരീക്ഷയും ആരംഭിക്കും. പൊതുപരീക്ഷ നടത്തുന്നതിനുള്ള ചുമതലകളും മറ്റും അധ്യാപകർക്കു നൽകിക്കഴിഞ്ഞു. അതിനിടെയാണ് സ്ഥലംമാറ്റം. ഒരുവിഭാഗം അധ്യാപകർക്ക് സ്ഥലംമാറ്റം അനുകൂലവും ഒരുവിഭാഗത്തിന് പ്രതികൂലവുമാണ്.

എന്നാൽ, പരീക്ഷയ്ക്കിടെവന്ന സ്ഥലംമാറ്റം എല്ലാവരെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. ‘ഞങ്ങളുടെ മക്കൾ ഇവിടെ ഒപ്പമുണ്ട്. അവർക്കും പരീക്ഷകളുണ്ട്. അതു കഴിയാതെ അവരെമാത്രം ഇവിടെ നിർത്തിപ്പോകാനാവില്ലല്ലോ’ ഒരു അധ്യാപിക വ്യക്തമാക്കി. ഹയർസെക്കൻഡറി സ്ഥലംമാറ്റം എല്ലാവർഷവും നടക്കേണ്ടതാണെങ്കിലും കേസുകളും നിയമപ്രശ്‌നങ്ങളുംമൂലം നടത്താൻപറ്റാതെ പോകുന്നതാണെന്നും ഇപ്പോൾ നടന്നില്ലെങ്കിൽ പിന്നെയും കേസുകളും മറ്റുമായി നീണ്ടുപോകാനിടയുണ്ടെന്നും കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി കെ. ബദറുന്നീസ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....