കൊയിലാണ്ടിയില്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തോട് ചേര്‍ന്നുള്ള കല്യാണമണ്ഡലത്തിലെ ഭണ്ഡാരത്തില്‍ നിന്നാണ് പണം കവര്‍ന്നത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് പണം കവര്‍ന്നതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇവിടെ ജോലിയില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അവധിയിലാണ്. അതിനാല്‍ രാത്രി 12 മണി വരെ ഒരാള്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. ഈ സമയത്ത് മോഷണം നടന്നിട്ടില്ലെന്നാണ് ഭാരവാഹികള്‍ പറയുന്നത്.

പട്രോളിംഗ് നടത്തുന്നതിനിടെ പുലര്‍ച്ചെ 2.55ഓടെ കൊയിലാണ്ടി പോലീസാണ് ഭണ്ഡാരം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പൂട്ട് പൊളിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ക്ഷേത്ര ഭാരവാഹികളെ വിളിച്ചു വരുത്തുകയായിരുന്നു. ചില്ലറ നാണയങ്ങള്‍ ഇതിന് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ട് മാസം മുന്‍പാണ് ഭണ്ഡാരം തുറന്ന് പണമെടുത്തതെന്നും എത്ര തുക നഷ്ടമായെന്ന് അറിയില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ച കൊയിലാണ്ടി പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...