നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. കേസിൽ വൈകാതെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവ‍ർ ഇപ്പോൾ ജാമ്യത്തിലാണ്. 2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്. കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം കിട്ടിയത്. രണ്ടു പേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; 53കാരൻ അറസ്റ്റിൽ

0
കോഴിക്കോട് : കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ...

ഓണത്തിന് ചെലവ് കൂടി ; 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപത്രങ്ങളുടെ...

ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഇറാൻ

0
വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാർക് ദ്വീപിൽ അമേരിക്ക നടത്തിയ...

ബി.ജെ.പി.യ്ക്ക് ആർ.എസ്.എസിനേക്കാൾ വലുതാണെന്ന ധാരണ : സി ജെ പി സ്ഥാപകൻ അഭിജിത്...

0
ന്യൂഡൽഹി : ആർ.എസ്.എസിനേക്കാൾ വലിയവർ തങ്ങളാണെന്നാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ ധാരണയെന്ന് കോക്രോച്ച്...