ആംബുലന്‍സില്‍ മീന്‍ ലോറി ഇടിച്ച് കയറി അപകടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് പനച്ചമൂട്ടില്‍ റോഡില്‍ നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ മീന്‍ ലോറി ഇടിച്ച് ഇരുവാഹനങ്ങൾക്കും കേടുപാടുണ്ടായി. തിരക്കുള്ള സ്ഥലമായ പനച്ചമൂടിനും -പുളിമൂട് ജംഗ്ഷനും ഇടയ്ക്കാണ് ആംബുലന്‍സ് പതിവായി പാര്‍ക്ക് ചെയ്യുന്നത്. ഈ ആംബുലന്‍സ് റോഡില്‍ കിടക്കുന്നതുമായി ബന്ധപ്പെട്ട് പരിസരങ്ങളില്‍ നിരവധി വാഹനാപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പലതവണ പരാതിയുയർന്നെങ്കിലും ആംബുലൻസ് മാറ്റിയിടാൻ ഡ്രൈവർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നേരത്തെ രോഗികളുമായെത്തിയ ആംബുലൻസ് ഉൾപ്പടെ ഈ വാഹനത്തിൽ ഇടിച്ച് അപകടമുണ്ടായിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ റോഡില്‍ നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ മത്സ്യം കയറ്റിവന്ന ലോറി തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ മത്സ്യ വ്യാപാരികള്‍ ഇടപെട്ട് മിനി ലോറി അവിടെനിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹന ഫിറ്റ്‌നസ് പരിശോധനയ്ക്കായുള്ള കൈക്കൂലിയുടെ കോഡ് ടി.ആർ.6 ; പോരായ്മകൾ രേഖയാക്കില്ല

0
തിരുവനന്തപുരം : ഫിറ്റ്‌നസ് പരിശോധനയ്ക്കുവരുന്ന വാഹനങ്ങളിൽ പോരായ്മ കണ്ടെത്തിയാൽ ഫിറ്റ്‌നസ് റിന്യൂവൽ...

‘വീട്ടിൽ മൗനി, വിദേശത്ത് ജ്ഞാനി’ ; ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് നടത്തിയ ‘വൈവിധ്യ’പരാമർശത്തെ പരിഹസിച്ച്...

0
ന്യൂഡൽഹി : ന്യൂയോർക്കിലെ പരിപാടിയിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് നടത്തിയ...

ബിസ്ക്കറ്റ് നൽകാമെന്ന് വാഗ്ദാനം ; 5 വയസ്സുകാരിയെ 12കാരൻ പീഡിപ്പിച്ചു

0
പട്ന: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പന്ത്രണ്ടുകാരൻ പിടിയിൽ. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന...

വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു

0
ദോഹ: വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു. നാലു ലക്ഷത്തിലേറെ വിദ്യാർഥികളാണ്...