കൊച്ചി മേയ‍ർ സ്ഥാനം : മുതിർന്ന നേതാക്കളെ അണിനിരത്തി യുഡിഎഫും എൽഡിഎഫും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷൻ മേയർ സ്ഥാനം ജനറല്‍ വിഭാഗത്തിലേക്ക് തിരിച്ചെത്തിയതോടെ മുതിര്‍ന്ന നേതാക്കളെ തന്നെ മത്സരിപ്പിച്ച് പോരാട്ടം ശക്തമാക്കാനാണ് ഇരു മുന്നണികളുടെയും തീരുമാനം.

എന്‍. വേണുഗോപാല്‍, ഡൊമിനിക് പ്രസന്‍റേഷന്‍ എന്നിവർക്ക് യുഡിഎഫ് പാനലില്‍ സാധ്യത കൽപിക്കപ്പെടുമ്പോൾ ദിനേശ് മണി,കെഎന്‍ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരെ മുന്നില്‍നിര്‍ത്തി പോരാട്ടത്തിനൊരുങ്ങുകയാണ് ഇടതു മുന്നണി.

യുഡിഎഫിന് മികച്ച അടിത്തറയുള്ള കോർപറേഷനാണ് കൊച്ചി. എന്നാൽ മാലിന്യസംസ്കരണം, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്നങ്ങളില്‍ നിലവിലുള്ള യുഡിഎഫ് ഭരണത്തിന് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നതോടെ ഇടതു മുന്നണി വന്‍ സാധ്യത കാണുന്നുണ്ട്. അതു കൊണ്ട് ഇത്തവണ പോരാട്ടം ശക്തമാകും.

മേയർ സ്ഥാനം നോട്ടമിട്ട് കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് വന്ന് കഴിഞ്ഞു. ഐ ഗ്രൂപ്പില്‍ നിന്ന് എന്‍ വേണുഗോപാലാണ് ഇവരിൽ പ്രമുഖന്‍. പക്ഷെ ഐഗ്രൂപ്പില്‍ തന്നെ വേണുഗോപാലിനോട് ശക്തമായ എതിര്‍പ്പുണ്ട്. ഡൊമിനിക് പ്രസന്‍റേഷന് മത്സരിക്കാൻ താത്പര്യമില്ലെങ്കിലും ഐ ഗ്രൂപ്പില്‍ നിന്ന് അദ്ദേഹത്തിന് മേല്‍ കടുത്ത സമ്മദ്ദമുണ്ട്.

ഡെപ്യൂട്ടി മേയര്‍ പ്രേംകുമാര്‍, എംബി മുരളീധരന്‍, എബി സാബു എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവര്‍. മുന്‍ മേയര്‍ ടോണി ചമ്മിണി മത്സരിക്കാനില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. അതേസമയം മേയര്‍ സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടി മത്സരിക്കില്ലെന്ന് ഡിസിസി പ്രസിഡന്‍റ് ടിജെ വിനോദ് പ്രതികരിച്ചു.

കഴിഞ്ഞ തവണത്തെ തദ്ദേശതെരഞ്ഞെുപ്പിൽ കെജെ ജേക്കബിനെ മുന്നിൽ നിർത്തിയാണ് ഇടതുമുന്നണി മല്‍സരിച്ചത്. പക്ഷേ കെ ജെ ജേക്കബ് തോറ്റതോടെ കൌൺസിലിൽ പ്രതിപക്ഷം ദുര്‍ബലമായെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍ നിര നേതാക്കളെ തന്നെ ഇത്തവണ കളത്തിലിറക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം.

മുന്‍ മേയര്‍ ദിനേശ് മണിയാണ് ഇവരില്‍ പ്രമുഖന്‍. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണന്‍, എം അനില്‍കുമാര്‍, ടി കെ വല്‍സന്‍ എന്നിവരേയും മത്സരരംഗത്തിറക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...