തിരുവനന്തപുരത്തെ സീറ്റ് വിഭജനത്തില്‍ സി.പി.ഐയില്‍ അതൃപ്തി പുകയുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകുന്നതിന് മുമ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിൽ സി.പി.ഐ.യിൽ അമർഷം. ഇതേതുടർന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ വിളിച്ച സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പങ്കെടുക്കാതെ സി.പി.ഐ സ്വന്തം നിലയ്ക്ക് തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകാതെ ജില്ലാ പഞ്ചായത്ത് കോർപ്പറേഷൻ സ്ഥാനാർത്ഥികളെ സി.പി.എം പ്രഖ്യാപിച്ചതിലാണ് സി.പി.ഐ.യിൽ അമർഷം പുകയുന്നത്.

ഇന്നലത്തെ സി.പി.എം സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പങ്കെടുക്കാതെ സി.പി.ഐ സ്ഥാനാർത്ഥികളെ പ്രത്യേകം പ്രഖ്യാപിച്ചു. എന്നാൽ വിയോജിപ്പ് പരസ്യപ്പെടുത്തിയില്ല. നെടുമങ്ങാട് നഗരസഭ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളുവെന്നാണ് സി.പി.ഐ വ്യക്തമാക്കുന്നത്. വെമ്പായം, ആനാട്, പനവുർ, നന്ദിയോട്, പെരിങ്ങമല, മണമ്പൂർ, ചെറുന്നിയൂർ, വെട്ടൂർ തുടങ്ങിയ തർദേശ സ്ഥാപനങ്ങളിലും ചർച്ച പൂർത്തിയായിട്ടില്ല.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാലുടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് സി.പി.എം. സി.പി.ഐ.യെ അറിയിച്ചിരുന്നു. ചർച്ച പൂർത്തിയാവാതെ പ്രഖ്യാപിക്കരുതെന്ന് സി.പി.ഐ പറഞ്ഞെങ്കിതും അത് സി.പി.എം മുഖവിലയ്ക്ക് എടുത്തതുമില്ല. എട്ട് പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെ നാല് സീറ്റുകളിലും സീറ്റ് വിഭജനം പൂർത്തികയിട്ടില്ലെന്ന് സി പി ഐ പറയുമ്പോൾ തന്നെ മുന്നണിയിലെ സീറ്റ് പ്രശ്‌നങ്ങൾ പ്രകടമാണ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...