ഇന്ധന കയറ്റുമതി തീരുവയിൽ വലിയ മാറ്റങ്ങൾ വരുത്തി കേന്ദ്ര ധനമന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇന്ധന കയറ്റുമതി തീരുവയിൽ വലിയ മാറ്റങ്ങൾ വരുത്തി കേന്ദ്ര ധനമന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. പെട്രോൾ കയറ്റുമതിക്ക് ലിറ്ററിന് 3 രൂപ വീതം പ്രത്യേക അധിക എക്സൈസ് തീരുവ ഏർപ്പെടുത്തി. അതേസമയം, ഡീസൽ ലിറ്ററിന് 16.5 രൂപയും വിമാന ഇന്ധനത്തിന് 16 രൂപയും കയറ്റുമതി തീരുവ നിശ്ചയിച്ചു. പുതിയ നികുതി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പെട്രോൾ കയറ്റുമതിക്ക് ഇത്തരമൊരു നികുതി ഏർപ്പെടുത്തുന്നത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ, ആഭ്യന്തര വിപണിയിൽ ഇന്ധനലഭ്യത ഉറപ്പാക്കാനും കയറ്റുമതിയിലൂടെ കമ്പനികൾ അമിത ലാഭം കൊയ്യുന്നത് തടയാനുമാണ് ഈ നീക്കം.

ഈ മാറ്റങ്ങൾ കയറ്റുമതിയെ മാത്രം ബാധിക്കുന്നവയാണ്. രാജ്യത്തെ സാധാരണ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പെട്രോൾ, ഡീസൽ വിലയെ ഇത് നേരിട്ട് ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാരിൻ്റെ ഈ നീക്കം. കയറ്റുമതിയിൽ പ്രത്യേക നികുതി ചുമത്തി കൂടുതൽ വിദേശനാണ്യ ശേഖരമാണ് ലക്ഷ്യമിടുന്നത്. ധനമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ധീരജ് ശർമ്മയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...