റോഡു നിര്‍മ്മാണത്തിലെ അശാസ്ത്രീയത അപകട കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: റോഡു നിര്‍മ്മാണം പകുതിയില്‍ നിര്‍ത്തിയ കരാര്‍ കമ്പനി നടപടി മൂലം പുലിവാലു പിടിച്ചു നാട്ടുകാര്‍. നവോദയ നിരവ് ഭാഗത്താണ് റോഡു നിര്‍മ്മാണത്തിലെ അശാസ്ത്രീയത അപകട കെണിയായി തീരുന്നത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെ നിരവ് ഒറ്റതെങ്ങില്‍ ജോസിന്‍റെ പടിയില്‍ കാറും ഓട്ടോയുമാണ് വശം കൊടുക്കുന്നതിനിടയില്‍ കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ ഓട്ടോറിക്ഷ ഓടയിലേയ്ക്ക് മറിഞ്ഞെങ്കിലും ചെറിയ പരുക്കുകളോടെ യാത്രക്കാര്‍ രക്ഷപെട്ടു.വലിയ കയറ്റവും കൊടുംവളവുകളും ഉള്ള മടത്തുംചാല്‍ മുക്കൂട്ടുതറ റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചു തുടങ്ങിയതോടാണ് ഇവിടുത്തെ നാട്ടുകാരുടെ ശനിദശ തുടങ്ങിയത്.

ടാറിംങ്ങ് ചെയ്ത ഭാഗത്തു കൂടി ഇരുദിശയില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ കടന്നു പോകാന്‍ ശ്രമിക്കുന്നതാണ് അപകടത്തിന് കാരണം. റോഡിന്‍റെ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും വീതി വര്‍ദ്ധിപ്പിച്ചപ്പോള്‍ മധ്യത്തിലായ വൈദ്യുതി തൂണുകള്‍ മാറ്റിയിരുന്നില്ല.ഇതോടെ ഈ ഭാഗം ഒഴിവാക്കി ടാറിംങ്ങും നടത്തി.പിന്നീട് വൈദ്യുതി തൂണുകള്‍ മാറ്റിയെങ്കിലും ആ ഭാഗം ടാര്‍ ചെയ്യാതെ കരാര്‍ കമ്പനി മടങ്ങി.ഇതിനിടയില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാവുകയും ചെയ്തു.കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കാത്തതിനാല്‍ കമ്പനിയെ കരാറില്‍ നിന്നും ഒഴിവാക്കി.ഇതാണ് നാട്ടുകാര്‍ക്കും വിനയായത്.ഇനി പുതിയ കമ്പനി ജോലികള്‍ ഏറ്റെടുക്കുന്നതു വരെ പ്രശ്നം നിലനില്‍ക്കുമെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം ; പോലീസ് അന്വേഷണം

0
കോട്ടയം : കോട്ടയം അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം. പൂത്തിളപ്പിൽ പട്ടാപകൽ...

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...