വെച്ചൂച്ചിറ: വെൺകുറിഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ വെച്ചൂച്ചിറ ബ്രാഞ്ച് നിക്ഷേപകരുടെ നേതൃത്വത്തിൽ ഉപരോധിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ബാങ്കിൽ കയറി ഇറങ്ങിയിട്ടും നിക്ഷേപ തുക തിരികെ കിട്ടാത്തതിനാലാണ് ഉപരോധം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ബാങ്കിന്റെ ഉള്ളിൽ കയറിയിരുന്നാണ് നിക്ഷേപകര്‍ ഉപരോധിച്ചത്. തങ്ങളുടെ നിക്ഷേപ പണം തിരികെ കിട്ടാതെ ബാങ്ക് അടപ്പിക്കാൻ സമ്മതിക്കത്തില്ലെന്ന് നിക്ഷേപകർ അറിയിച്ചതോടെ പോലീസ് എത്തുകയും സമവായ ചർച്ച നടത്തുകയും ചെയ്താണ് സമരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച പോലീസ് സ്റ്റേഷനിൽ വച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കും. സമരത്തിന് വന്ന നിക്ഷേപകരെ മുൻഗണന അനുസരിച്ച് പണം നല്‍കാനുള്ള ലിസ്റ്റ് ഉണ്ടാക്കാമെന്ന ഉറപ്പിന്മേൽ ആണ് പിരിഞ്ഞത്. പെരുനാട് നിക്ഷേപക ആക്ഷൻ കൗൺസിലിന്റെ സമര സമിതി അംഗങ്ങളും ബാങ്കിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. യോഗം രവീന്ദ്രൻ വെച്ചൂച്ചിറയുടെ അധ്യക്ഷതയിൽ പെരുനാട് പഞ്ചായത്ത് അംഗം അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ജോസ് പുത്തേത്ത്, സാനു മാമ്പാറ, ജോയ്, രാജൻ എന്നിവർ പ്രസംഗിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























