കോന്നിയുടെ വശ്യസൗന്ദര്യം വാനോളം ഉയർത്തി കാട്ടാത്തിപ്പാറയുടെ ദൃശ്യഭംഗി

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര മേഖലയായ കോന്നിയുടെ വശ്യസൗന്ദര്യം വാനോളമുയർത്തുന്നതാണ് കൊക്കാത്തോട് കാട്ടാത്തിപ്പാറയുടെ ദൃശ്യഭംഗി. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട്ടിൽ സ്ഥിതി ചെയ്യുന്ന കാട്ടാത്തിപ്പാറ എന്നും സഞ്ചാരികളുടെ മനസിൽ അത്ഭുതവും മനസിന് കുളിർമ്മയും സൃഷ്ടിക്കുന്നു. സഹ്യപർവ്വത നിരയുടെ ഭാഗമായ മേടപ്പാറ, കുടപ്പാറ എന്നിവ ചുറ്റും സ്ഥിതി ചെയ്യുന്ന കാട്ടാത്തിപ്പാറ അപൂർവ്വയിനം ഔഷധ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും കലവറ കൂടിയാണ്.

കൊക്കാത്തോട്ടിൽ എത്തിച്ചേരുന്നവരെ ആദ്യം സ്വാഗതം ചെയ്യുന്നതും മാനം മുട്ടെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കാട്ടാത്തിപ്പാറ തന്നെ. കരിപ്പാംതോട് ഫോറസ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന കാട്ടാത്തിപ്പാറയിൽ എത്തിച്ചേരണമെങ്കിൽ കോന്നിയിൽ നിന്ന് പതിനാറ് കിലോമീറ്റർ സഞ്ചരിക്കണം. കൊക്കാത്തോട്ടിലെ പ്രധാന ജംഗ്ഷനിൽ നിന്ന് കുത്തനെയുള്ള കയറ്റം കയറി വനത്തിലൂടെ സഞ്ചരിച്ചുവേണം കാട്ടാത്തിപ്പാറയിലെത്താൻ .എന്നാൽ വനമേഖലയായതിനാൽ വനംവകുപ്പിൻ്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളു.

വൻ മരങ്ങളും പച്ച വിരിച്ച പുൽമേടുകളും കല്ലിൽതട്ടി ചിന്നി ചിതറിയൊഴുകുന്ന അരുവികളുമെല്ലാം കാട്ടാത്തിപ്പാറയുടെ മനോഹാരിത വർധിപ്പിക്കുന്നു.  കാട്ടാത്തിപ്പാറയെയും അതിൻ്റെ ഐതീഹ്യത്തെയും ചുറ്റിപ്പറ്റിയുള്ള ഒരു പ്രണയകഥയും കാട്ടാത്തിപ്പാറക്ക് ഭംഗി കൂട്ടുന്നു. ചരിത്ര പ്രസിദ്ധമായ കല്ലേലി ഊരാളി അപ്പൂപ്പൻകാവും കാട്ടാത്തിപ്പാറയിലേക്കുള്ള യാത്രയിൽ നമ്മെ സ്വീകരിക്കുന്നു. ലോക ടൂറിസം ഭൂപത്തിൽ തന്നെ ഇടംപിടിക്കുവാൻ സാധ്യതയുള്ള കൊക്കാത്തോട് കാട്ടാത്തിപ്പാറയുടെ മനോഹാരിത ഇനിയും പ്രചാരം നേടേണ്ടതുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...