റെയ്ഡിന് പിന്നാലെയുണ്ടായ അക്രമം പോലീസിന്റെ കൃത്യവിലോപം ; കലാപം സൃഷ്ടിച്ച് കേസ് അവസാനിപ്പിക്കാനാവില്ല : കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ അക്രമ സംഭവം തടയാൻ സാധിക്കാത്തത് ഗുരുതര വീഴ്ചയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വീണ വിജയന്റെ വീട്ടിൽ റെയ്ഡ് നടന്ന് എഴ് മണിക്കൂർ കഴിഞ്ഞാണ് അക്രമം ഉണ്ടാകുന്നത്.അത് തടയാൻ കഴിയാഞ്ഞത് ഗുരുതര വീഴ്ചയാണ്. ഈ കേസ് നേരാംവണ്ണം നടക്കണമെന്ന ആഗ്രഹം യുഡിഎഫിനും ഇല്ല.ഉന്നത സിപിഎം നേതാക്കളും കൈക്കൂലി വാങ്ങിയിട്ടുണ്ട്. അമൂല്യമായ കരിമണൽ നടത്തുന്നതിന് വേണ്ടിയുള്ള പാരിതോഷികമാണിത്. കേസ് പിണറായിയിലേക്കും വീണയിലേക്കും പോകുമ്പോൾ യുഡിഎഫ് പ്രധാനമന്ത്രിയെ കണ്ടു, ആഭ്യന്തര മന്ത്രിയെ കണ്ടു എന്നൊക്കെ പറയുന്നത് വെറും പറച്ചിലാണ്. ആഭ്യന്തരമായി വകുപ്പ് അന്വേഷണത്തെ അട്ടിമറിക്കാൻ ആണോ എന്ന് സംശയിക്കുന്ന വിധം പ്രവർത്തിക്കുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ആഭ്യന്തരവകുപ്പിന് തിരുത്തേണ്ടിവരും. എം വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ആളുകളാണ് തിരുവനന്തപുരത്ത് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഈ കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

എസ്എഫ്ഐഒ കേസ് ഒരു കെട്ടിച്ചമച്ച കേസ് അല്ല. ആദായ നികുതി വകുപ്പ് സിഎംആർഎൽ ഓഫീസിൽ ലഭിച്ച പരിശോധനയിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ കേസാണ്.ആ കേസിലാണ് പിണറായിയുടെ മകൻ വീണ വിജയന് ഡിഡി ആയിട്ട് ഒരു കോടി 76 ലക്ഷം രൂപയുടെ കണക്ക് വരുന്നത്. അതിനനുപാതികമായി കേരളത്തിലെ പ്രധാനപ്പെട്ട പല രാഷ്ട്രീയ പ്രവർത്തകർക്കും സി എം ആർ എൽ കമ്പനി ലക്ഷക്കണക്കിന് രൂപ നൽകിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട പരിശോധനയാണ് ഇഡി നടത്തുന്നത്. കലാപം സൃഷ്ടിച്ച കേസ് അവസാനിപ്പിക്കാമെന്ന് ആരും കരുതണ്ട. കേരള പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ കൃത്യവിലോപമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...