വാട്ടർ അതോറിട്ടി കുഴികൾ നികത്തുന്നില്ല ; കോന്നിയിൽ ഗതാഗത കുരുക്ക് രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി വാട്ടർ അതോറിട്ടി സംസ്ഥാന പാതയുടെ ഇരുവശവുമായി എടുത്ത കുഴികൾ കൃത്യമായി പൈപ്പ് അറ്റകുറ്റപണികൾ നടത്തി മൂടാത്തത് മൂലം സ്ഥല പരിമിതിയിൽ വീർപ്പ് മുട്ടുകയാണ് കോന്നി നഗരം. ഇതോടെ കോന്നി നഗരത്തിലെ ഗതാഗത കുരുക്ക് നാൾക്കുനാൾ രൂക്ഷമായി തുടരുകയാണ്. കോന്നി മാമൂട് മുതൽ എലിയറക്കൽ വരെയുള്ള ഭാഗത്ത് കഴിഞ്ഞ ദിവസം പകൽ ഉണ്ടായ ഗതാഗത കുരുക്ക് മണിക്കൂറുകൾ നീണ്ടുനിന്നു.

മാരൂർ പാലം ഭാഗത്തെ പാലത്തിന്റെ നിർമ്മാണം നടക്കുന്നതും ഗതാഗത കുരുക്ക് രൂക്ഷമാകുന്നുണ്ട്. എലിയറക്കൽ മുതൽ തുടങ്ങുന്ന കുരുക്ക് മാമ്മൂട് വരെയും പലപ്പോഴും നീളാറുണ്ട്. കോന്നി സെൻട്രൽ ജംഗ്ഷൻ, ചൈനാമുക്ക്, ചന്ത ഭാഗം എന്നിവടങ്ങളിൽ വാട്ടർ അതോറിറ്റി പൈപ്പ് അറ്റകുറ്റ പണികൾക്കായി എടുത്ത കുഴികൾ യഥാസമയം മൂടാത്തത് മൂലം വാഹനങ്ങൾക്ക് വഴി മാറി കൊടുക്കാൻ പോലും ഇടമില്ലാതെ വിഷമിക്കുകയാണ്. മാസങ്ങളായി എടുത്തിട്ടിരിക്കുന്ന കുഴികളിൽ പമ്പ് ചെയ്യുമ്പോൾ നിറയുന്ന വെള്ളം കെട്ടി കിടന്ന് ദുർഗന്ധം വമിക്കുന്നത് പതിവാണ്.

ചൈനാമുക്കിൽ പൈപ്പ് ലൈൻ പൊട്ടി വെള്ളം നടുറോഡിൽ പാഴാക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇത് ഇവർ അറിഞ്ഞില്ല എന്നാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ ചൈനാമുക്കിലെ വ്യാപാരികൾക്ക് നൽകിയ മറുപടി. കോന്നി ട്രാഫിക്ക് ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും ഗാർഡിന്റെയും അവസ്ഥ അതിലേറെ ദയനീയമാണ്. നാല് റോഡുകൾ കൂടി ചേരുന്ന ഈ ഭാഗത്ത് വാട്ടർ അതോറിട്ടി വക കുഴിയും കെ എസ് റ്റി പി വക ഇളക്കിയിട്ടിരിക്കുന്ന റോഡും കൂടി ആയപ്പോൾ ഗതാഗതം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്ക് നിന്ന് തിരിയാൻ ഇടമില്ലാതെ ആയി.

ട്രാഫിക്ക് ജംഗ്ഷനിൽ എടുത്തിട്ടിരിക്കുന്ന കുഴിയോട് ചേർന്നാണ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ഓട കടന്നുപോകുന്നത്.എന്നാൽ മണ്ണിട്ട് നികത്താത്ത ഓടയ്ക്ക് സമീപത്ത് കൂടി കടന്നുപോകുന്ന കാൽ നട യാത്രക്കാർ കാൽ വഴുതി കുഴിയിൽ വീഴാത്തത് ആരുടേയോ ഭാഗ്യം കൊണ്ട് മാത്രമാണ്. കൂടാതെ കോന്നി നഗരത്തിലെ അനധികൃത പാർക്കിങ്ങും ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. വലിയ വാഹനങ്ങൾ ഉൾപ്പെടെ റോഡിലെ വീതി കുറഞ്ഞ ഭാഗത്ത് ആണ് പാർക്ക് ചെയ്യുന്നത്. കോന്നി നഗരത്തിൽ പഞ്ചായത്തും പോലീസും പല തവണ ഗതാഗത പരിഷ്കരണങ്ങൾ നടപ്പാക്കി എങ്കിലും ഇവയെല്ലാം കടലാസുകളിൽ മാത്രമായി ഒതുങ്ങി പോകുന്നതും ഗതാഗത നിയന്ത്രണം താളം തെറ്റിയ്ക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷാൾ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറിൽ കുരുങ്ങി ; തൃശൂരിൽ അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

0
പുതുരുത്തി : സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർക്ക്...

കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത , സിഎജി റിപ്പോർട്ട് സഭയിൽ

0
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി 2024...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ​ആരോപണവുമായി ചികിത്സക്കെത്തിയ ഒമ്പത് വയസ്സുകാരന്റെ കുടുംബം....