തക്കാളിയെടുത്ത് കറിയുണ്ടാക്കിയതിന് ഭർത്താവിനോട് പിണങ്ങി ഭാര്യ വീട്ടിൽ നിന്നിറങ്ങിപ്പോയി

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ്; രാജ്യത്ത് തക്കാളിയുടെ വിലക്കയറ്റം രൂക്ഷമാവുകയാണ്. ഇതിനിടെയാണ് തക്കാളി കറിവച്ചതിന്‍റെ പേരില്‍ ഭാര്യ പിണങ്ങിപോയെന്ന വിചിത്ര പരാതിയുമായി യുവാവ് രംഗത്തെത്തിയിരിക്കുന്നത്. കറിയിൽ തക്കാളിയുടെ എണ്ണം കൂടിപ്പോയതിന് ഭാര്യ ഭർത്താവിനോട് പിണങ്ങി വീടുവിട്ട് പോയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെ സഹോദാൽ ജില്ലയിലാണ് സംഭവം. സഞ്ജീവ് ബർമന് ടിഫിൻ സർവീസ് ആണ് ജോലി. ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളിയെടുത്ത് പാചകം ചെയ്തത് വഴക്കിലെത്തുകയായിരുന്നു. വില കൂടിയ തക്കാളി, ഭർത്താവ് തന്നോട് ചോദിക്കാതെ ഉപയോ​ഗിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത്.

ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വാ​ഗ്വാദം ഉണ്ടാകുകയും വഴക്കായി മാറുകയുമായിരുന്നു. പിന്നാലെ, മകളെയും കൂട്ടി ഭാര്യ വീട് വിട്ട് പോയതായും സഞ്ജീവ് പറയുന്നു. അവരെ കണ്ടുപിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി സ​ഹായം തേടിയിരിക്കുകയാണ് യുവാവ്. സഞ്ജീവ് പരാതി നൽകിയതായി പോലീസ് സ്ഥിരീകരിച്ചു. മൂന്നു ദിവസമായി ഭാര്യയോട് സംസാരിച്ചിട്ടില്ലെന്നും അവരെവിടെയാണെന്ന് അറിയില്ലെന്നും സഞ്ജീവ് പറഞ്ഞതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...