ഭിന്നശേഷി കുട്ടികളുടെ ലോകം വിശാലമാക്കണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭിന്നശേഷി കുട്ടികളെ വീട്ടില്‍ മാത്രമായി ഒതുക്കാതെ പഠനത്തിലും കലാപരിപാടികളിലും സജീവമായി പങ്കെടുപ്പിച്ച് അവരുടെ ലോകം വിശാലമാക്കണമെന്ന് ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും വൈസ് മെന്‍ ക്ലബ് പത്തനംതിട്ടയും സംയുക്തമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ‘കളക്ടര്‍ക്കൊപ്പം കൈകോര്‍ക്കാം’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഇടം ലഭിക്കുമ്പോഴാണ് ഭിന്നശേഷി കുട്ടികളുടെ കഴിവ് പൂര്‍ണമായി തെളിയുന്നത്. ഇവരുടെ പഠനത്തിനായി ജില്ലയില്‍ വിവിധ സ്‌കൂളുകള്‍ ഉണ്ട്. ഓരോ വ്യക്തിയുടെയും കഴിവ് വ്യത്യസ്തമാണ്.
പ്രതിഭയും കഴിവും തിരിച്ചറിയപ്പെട്ട് ഭിന്നശേഷി കുട്ടികള്‍ വളരുവാന്‍ സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും ജില്ല കളക്ടര്‍ പറഞ്ഞു.

ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകന്‍ രാകേഷ് കൃഷ്ണന്‍ കുരമ്പാല മുഖ്യാതിഥിയായി. മലയാലപ്പുഴ ബഡ്സ് സ്‌കൂള്‍, പത്തനംതിട്ട മുനിസിപ്പാലിറ്റി ബഡ്സ് സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് ജില്ല കളക്ടര്‍ സ്‌നേഹോപഹാരം നല്‍കി. കുട്ടികള്‍ കലാപരിപാടി അവതരിപ്പിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, വൈസ് മെന്‍ ക്ലബ് ഭാരവാഹി ജേക്കബ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....