വൈ എം സി എ പ്രാർത്ഥനാ വാരം സമാപനവും മാനവ സൗഹൃദ സമ്മേളനവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാനവ സൗഹൃദം ലോക ജനതയിൽ വളർത്തുന്നതിന് വൈ എം സി എ പ്രസ്ഥാനത്തിന് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. വൈ എം സി എ പ്രാർത്ഥനാ വാരം സമാപനവും മാനവ സൗഹൃദ സമ്മേളനവും ചീങ്കൽത്തടം അകപ്പേ റിന്യൂവൽ സെന്ററിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാനുഷീക ബന്ധങ്ങൾ അകലുകയും മാനവീക ബന്ധങ്ങൾക്ക് മൂല്യതകർച്ച നേരിടുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സൗഹൃദങ്ങളിൽനിന്ന് അകലുകയും വളർന്നുവരുന്ന ഇളം തലമുറപോലും മയക്കുമരുന്നിന് അടിമപ്പെടുകയും ചെയ്യുന്നു ഇത്തരത്തിലുള്ള ദുരന്തങ്ങളിൽനിന്ന് ബോധവൽക്കരണത്തിലൂടെ ലോകജനതയെ രക്ഷിക്കുന്നതിന് വൈ എം സി എ പ്രസ്ഥാനത്തിന് കഴിയണമെന്നും എം. പി. പറഞ്ഞു.

വൈ എം സി എ മുൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം മുഖ്യ സന്ദേശം നൽകി. പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ മാനവ സൗഹൃദ സന്ദേശവും മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ ലഹരിവിരുദ്ധ സന്ദേശവും നൽകി.

ജോർജ്ജ് കോശി മൈലപ്ര, ഏബൽ മാത്യു, അഡ്വ. മനോജ്‌ തെക്കേടം, വി. റ്റി ഈശോ, റെവ അജിൻ മാത്യു വർഗ്ഗീസ്, രാജു തോമസ്, സുനിൽ പി. ഏബ്രഹാം, അനു മാത്യു ജോർജ്ജ്, സിനി ഷാജി എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ഭാരതീയാർ സർവ്വകലാശാലയിൽനിന്നും ഡോക്ടറേറ്റ് നേടിയ ആഗാപ്പേ മെന്റൽ ഹെൽത്ത്‌ സെന്റർ ഡയറക്ടർ ഡോ. ജോൺ ജേക്കബ്ബിനെയും വൈ എം സി എ പത്തനംതിട്ട സബ് റീജിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. മനോജ്‌ തെക്കേടത്തെയും ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...

വന്യജീവികള്‍ക്ക് ഭീഷണിയായി കല്ലാറിന്റെ തീരത്തെ മരച്ചില്ലകളിലും മാലിന്യങ്ങള്‍

0
തണ്ണിത്തോട് : മഴക്കാലത്ത് കരകവിഞ്ഞൊഴുകിയ കല്ലാറ്റില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ നദീതീരത്തെ മരച്ചില്ലകളില്‍...