ആൾക്കൂട്ടത്തിൽ ഭാര്യയെ നഗ്നയാക്കി മർദ്ദിച്ച് യുവാവും സുഹൃത്തുക്കളും

For full experience, Download our mobile application:
Get it on Google Play

ദഹോദ്: പിണങ്ങി താമസിക്കുന്ന ഭാര്യയെ പൊതുജന മധ്യത്തില്‍ വച്ച് നഗ്നയാക്കി മര്‍ദ്ദിച്ച ഭര്‍ത്താവും സുഹൃത്തുക്കളും. ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവം. മെയ് 28നാണ് അതിക്രമം നടക്കുന്നത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്ത്. ബുധനാഴ്ചയാണ് യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളുമടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബ കലഹം പതിവായതിന് പിന്നാലെയാണ് യുവതി നാല് മക്കളുമായി ഒരുമിച്ച് മാറി താമസിച്ചത്.

ഒന്നര വര്‍ഷത്തോളമായി ഇവര്‍ മാറി താമസിച്ചിട്ട്. അടുത്തിടെ യുവതിയ്ക്കൊപ്പം മറ്റൊരു യുവാവ് താമസം ആരംഭിച്ചിരുന്നു. ഇതാണ് പൊതുജന മധ്യത്തിലെ അതിക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വിശദമാക്കുന്നത്. യുവതി താമസിച്ചിരുന്ന രാമപുര ഗ്രാമത്തില്‍ നിന്ന് മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യുവതിയെ ഭര്‍ത്താവ് തട്ടിക്കൊണ്ട് വന്നത്. മാര്‍ഗല ഗ്രാമത്തില്‍ വച്ചായിരുന്നു നിരവധി ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ നഗ്നയാക്കി ഭര്‍ത്താവും സുഹൃത്തുക്കളും മര്‍ദ്ദിച്ചത്. ആദിവാസി വിഭാഗത്തില്‍‌പ്പെട്ട യുവതിയാണ് ആക്രമിക്കപ്പെട്ടത്. ദിവസ വേതനത്തിന് ജോലി ചെയ്തായിരുന്നു യുവതി കുട്ടികളെ നോക്കിയിരുന്നത്. ഭര്‍ത്താവിന്‍റെ അമ്മയുടെ ക്ഷണം അനുസരിച്ച് ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് യുവതി രാമപുരയിലെത്തുന്നത്.

ഇവിടെ വച്ച് യുവതിയെ കണ്ട ഭര്‍ത്താവ് ഇവരെ സുഹൃത്തുക്കളുട സഹായത്തോടെ കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. സംഭവങ്ങള്‍ക്ക് സാക്ഷിയായ ഒരു യുവാവ് അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സുഹൃത്തുക്കള്‍ ഭാര്യയെ ആക്രമിക്കുമ്പോള്‍ ഭര്‍ത്താവ് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്. യുവതിയെ സഹായിക്കാന്‍ കാഴ്ചക്കാരില്‍ ആരും തയ്യാറായതുമില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വിശദമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....