യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത് യുവാവ് ; പിടികൂടി മർദിച്ച് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: ഉഡുപ്പി കാര്‍ക്കളയില്‍ യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം സിറ്റി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചാണ് യുവതിയെ നിരന്തരം പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തയാളെ നാട്ടുകാര്‍ ഇടപെട്ട് പിടികൂടിയത്. ഇരവത്തൂര്‍ സ്വദേശിയായ ജഗദീഷ് പൂജാരി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നാട്ടുകാരെയും യാത്രക്കാരെയും അസഭ്യം പറഞ്ഞ ജഗദീഷിനെ ചിലര്‍ മര്‍ദ്ദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

നഗരത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെയാണ് ജഗദീഷ് ശല്യം ചെയ്തത്. യുവതിയെ തടഞ്ഞു നിര്‍ത്തി കൈയില്‍ പിടിക്കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ജഗദീഷ് യുവതിയെ പിന്തുടര്‍ന്നെത്തിയത്. മുന്‍പ് ജഗദീഷ് തന്നോട് പ്രണയാഭ്യര്‍ത്ഥ നടത്തിയിരുന്നെന്നും അതില്‍ താന്‍ എതിര്‍പ്പ് അറിയിച്ചിരുന്നെന്നും യുവതി പറഞ്ഞു. താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും ജഗദീഷ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നത് തുടരുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ജഗദീഷിനെതിരെ മുന്‍പും സമാന പരാതികള്‍ ലഭിച്ചിരുന്നെന്നും കാര്‍ക്കള സിറ്റി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

ബി.എം ആന്റ് ബി.സി നിലവാരത്തിൽ റോഡിൽ നിറയെ കുഴികൾ : മന്ദമരുതി – അത്തിക്കയം...

0
​അത്തിക്കയം : ബി.എം ആന്റ് ബി.സി നിലവാരത്തിൽ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്ന മന്ദമരുതി...

കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു നല്‍കിയതിനെ ചോദ്യം ചെയ്ത വീട്ടമ്മയോട് “എന്നാൽ...

0
തൃശ്ശൂര്‍ : കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വില്പന നടത്തിയെന്നാരോപിച്ച്...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...