സ്വന്തം കുട്ടികളെ കാണാനെത്തിയ യുവാവിനെ ഭാര്യാപിതാവ് തല്ലിച്ചതച്ചു ; സംഭവം തിരുവനന്തപുരത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മക്കളെ കാണാൻ കുടംബകോടതിയിലെത്തിയ യുവാവിനെ ഭാര്യാപിതാവ് മർദ്ദിച്ചു. കോടതി വളപ്പില്‍ വെച്ചാണ് സംഭവം. ഭാര്യാപിതാവിന്റെ അടിയേറ്റു യുവാവിന്റെ പല്ല് കൊഴിഞ്ഞു. കുളത്തൂർ സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റത്. കോടതി നിര്‍ദേശപ്രകാരം മക്കളെ കാണാന്‍ തിരുവനന്തപുരം കുടുംബകോടതിയിൽ എത്തിയതായിരുന്നു യുവാവ്. ഇവിടെ വെച്ചാണ് ഭാര്യാപിതാവിന്റെ പ്രകോപനപരമായ പെരുമാറ്റം. അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികളെ അമ്മ എല്ലാ മാസവും രണ്ടും നാലും ശനിയാഴ്ചകളില്‍ കോടതിയില്‍ കൊണ്ടുവന്ന് പിതാവിനെ കാണിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് 29 കാരനായ യുവാവ് കോടതിയിലെത്തിയത്. മാസത്തിൽ ആകെ രണ്ട് ദിവസമാണ് ഇയാൾക്ക് തന്റെ മക്കളെ കാണാൻ സാധിക്കുന്നത്. അതിയായ ആഗ്രഹത്തോട് കൂടി മക്കളെ കാണാനെത്തിയ യുവാവിനാണ് ദാരുണാവസ്ഥ ഉണ്ടായത്. കുട്ടികളുടെ അമ്മയ്ക്ക് മലപ്പുറത്ത് ജോലി ആയതിനാല്‍ മൂത്തകുട്ടിയെ മാത്രം ഭാര്യാപിതാവാണ് കോടതിയില്‍ എത്തിച്ചത്. ഇതിനിടെ കയര്‍ത്ത് സംസാരിച്ച ഭാര്യാപിതാവ് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഭാര്യാപിതാവിനെതിരെ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....