തലയിലൂടെ പാലൊഴിച്ച് പ്രതിഷേധിച്ച യുവാവിന്‍റേത് നാടകം ; റീച്ച് ഉണ്ടാക്കാനുള്ള തന്ത്രമെന്ന് ആക്ഷേപം ; ക്ഷീര കർഷകർ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: നൽകുന്ന പാലിന് അർഹമായ വില നൽകുന്നില്ലന്നും സൊസൈറ്റി ജീവനക്കാർ കടുത്ത വിവേചനം കാണിക്കുന്നുവെന്നും ആരോപിച്ച് പാൽ തലയിലൊഴിച്ച് പ്രതിഷേധിച്ച ക്ഷീര കർഷകനെതിരെ പ്രദേശത്തെ കൂടുതൽ കർഷകർ രംഗത്ത് എത്തി. പരവൂർ നെടുങ്ങോലം കൂനയിൽ ക്ഷീരോൽപാദക സഹകരണ സംഘത്തിന് മുന്നിൽ കഴിഞ്ഞ ദിവസമാണ് നെടുങ്ങോലം സ്വദേശി വിഷ്ണു ശരീരത്തിലൂടെ പാലൊഴിച്ച് പ്രതിഷേധിച്ചത്. വിഷ്ണു സൊസൈറ്റിയിൽ എത്തിക്കുന്ന പാലിന് ഗുണനിലവാരം ഇല്ലെന്നു കർഷകർ പറയുന്നു. പശു കച്ചവടക്കാരൻ ആയ വിഷ്ണു പശു പ്രസവിച്ചയുടൻ പാൽ കറന്ന് എത്തിക്കുന്നത് പതിവാണെന്നും ഈ മഞ്ഞപ്പാൽ സൊസൈറ്റിയിൽ എത്തുന്ന മറ്റു പാലിന്‍റെ കൂടെ കലർത്തുമ്പോൾ മുഴുവൻ പാലും പിരിഞ്ഞു പോകുന്നതാണ് രീതി എന്നും ക്ഷീരകർഷകർ പറയുന്നു.

സൊസൈറ്റി പൂട്ടിക്കുമെന്ന് പലതവണ ഭീഷണി മുഴക്കിയിട്ടുള്ള വിഷ്ണു ഇത്തരം ഗൂഢ ലക്ഷ്യത്തോടെയാണ് സൊസൈറ്റിക്ക് മുന്നിലെത്തി പാൽ തലയിലൂടെ ഒഴിച്ചതത്രേ. സോഷ്യൽ മീഡിയയിൽ കൂടുതൽ റീച്ച് ഉണ്ടാക്കാനുള്ള തന്ത്രമായിരുന്നുവെന്നും ആക്ഷേപമുണ്ട്. വിഷ്ണുവിന്‍റെ പാൽ സ്വീകരിക്കേണ്ട എന്നത് പൊതുയോഗ തീരുമാനമായിരുന്നു. ഇയാളുടെ പാൽ സ്വീകരിക്കാൻ തീരുമാനിച്ചാൽ ഭൂരിഭാഗം ക്ഷീരകർഷകരും സൊസൈറ്റിയിൽ പാൽ എത്തിക്കില്ലെന്ന നിലപാടിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...