പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവിനെ ഇ​ന്റർ​പോ​ളി​ന്റെ സ​ഹാ​യ​ത്തോ​ടെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആ​ര്യ​നാ​ട്: പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് കടന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യെ ആ​ര്യ​നാ​ട് പോലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ ഏ​ലം​കു​ളം വി​ല്ലേ​ജി​ൽ കു​ന്ന​ക്കാ​വ്​ ക​ള്ളി​യ​ത്തോ​ട് മോ​ദി​യി​ൽ ഹൗ​സി​ൽ മു​ഹ​മ്മ​ദ് ഷ​ഹാ​ദി​നെ​യാ​ണ് (26) അ​റ​സ്റ്റ് ചെ​യ്ത​ത്. 2019ൽ ​വെ​ള്ള​നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോലീ​സ് കേ​സെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ യുവാവ് വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ന്നു. ഇതിനെത്തുടര്‍ന്ന് പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് ഇ​ൻ​റ​ർ​പോ​ളി​ന്റെ സ​ഹാ​യ​ത്തോ​ടെ ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് വ​ന്ന പ്ര​തി​യെ ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞുവെ​ച്ച​ശേ​ഷം ആ​ര്യ​നാ​ട് പോലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അറിയിച്ചു. തു​ട​ർ​ന്ന്​ കാ​ട്ടാ​ക്ക​ട ഡി​വൈ.​എ​സ്.​പി ഷി​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​ജീ​ഷ് വി.​എ, എ​സ്.​ഐ ഷി​ബു, സി.​പി.​ഒ​മാ​രാ​യ ജി​ജു, പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​തി​യെ കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി അ​റ​സ്റ്റ് ചെയ്യുകയായിരുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ വൻ ദുരന്തം ; ട്രെയിനിൽ പുക കണ്ടതോടെ ട്രാക്കിലേക്ക് ചാടിയവർക്ക് മേൽ മറ്റൊരു...

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന...

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

0
മലപ്പുറം: ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായുള്ള പരിശോധനയിൽ മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ...