മൂത്ത സഹോദരിയെ അമ്മ കൂടുതൽ സ്നേഹിക്കുന്നുവെന്നാരോപിച്ച് അമ്മയെ വകവരുത്തി ഇളയ മകൾ

For full experience, Download our mobile application:
Get it on Google Play

മുംബൈ : മൂത്ത സഹോദരിയെ അമ്മ കൂടുതൽ സ്നേഹിക്കുന്നുവെന്നാരോപിച്ച് അമ്മയെ വകവരുത്തി ഇളയ മകൾ. 41 വയസുകാരിയായ മകൾ രേഷ്മ മുസാഫർ ഖാസി തൻ്റെ 62 കാരിയായ അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുംബൈയിലെ കുർളയിലെ ഖുറേഷി നഗറിൽ വ്യാഴാഴ്ച്ച രാത്രിയോടെയാണ് സംഭവം.അമ്മ തൻ്റെ മൂത്ത സഹോദരിയെ
കൂടുതൽ സ്നേഹിക്കുന്നുതെന്നും രേഷ്മയോട് നീരസമാണെന്നും തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നെ പോലീസ് പറഞ്ഞു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മകനോടൊപ്പം താമസിച്ചിരുന്ന അമ്മ മകളുടെ വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. അമ്മയ്ക്ക് മൂത്ത സഹോദരിയെ കൂടുതൽ ഇഷ്ടമാണെന്ന കാരണം സഹോദരിമാർ തമ്മിലുള്ള പകയ്ക്ക് കാരണമാകുകയായിരുന്നു. പക്ഷപാതപരമായ പെരുമാറ്റമുണ്ടായതായി രേഷ്മയ്ക്ക് തോന്നിയപ്പോൾ ഇരുവരും തമ്മിലുള്ള വാഗ്വാദം രൂക്ഷമായി. വാക്കേറ്റം അക്രമാസക്തമാവുകയും മകൾ വീട്ടിലെ കത്തി ഉപയോഗിച്ച് അമ്മയെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിനു ശേഷം രേഷ്മ പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലം സന്ദർശിച്ച് രേഷ്മയെ അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....