പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്തു​ന്ന​തി​ൽ യൂ​ത്ത്​ കോ​ൺ​ഗ്ര​സി​ൽ ക​ടു​ത്ത അ​നി​ശ്ചി​ത​ത്വം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ രാ​ജി​ക്ക്​ പി​ന്നാ​ലെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക്​ പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്തു​ന്ന​തി​ൽ യൂ​ത്ത്​ കോ​ൺ​ഗ്ര​സി​ൽ ക​ടു​ത്ത അ​നി​ശ്ചി​ത​ത്വം. അ​ധ്യ​ക്ഷ സ്ഥാ​​ന​ത്തേ​ക്ക്​ പ​ല പേ​രു​ക​ൾ ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ​ഗ്രൂ​പ്പ്​ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന്​ സ​മ​വാ​യ​ത്തി​ലെ​ത്താ​നാ​കാ​ത്ത​തും സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലെ ക​ടു​ത്ത ഭി​ന്ന​ത​യു​മാ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണം. ര​ണ്ടാ​ഴ്​​ച പി​ന്നി​ട്ടി​ട്ടും പു​തി​യ പ്ര​സി​ഡ​ന്‍റി​നെ നി​യോ​ഗി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നും സം​ഘ​ട​ന നാ​ഥ​നി​ല്ലാ​ക​ള​രി​യാ​യെ​ന്നും ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​​പെ​ടാ​നാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന വി​മ​ർ​ശ​ന​വും പാ​ർ​ട്ടി​ക്കു​ള്ളി​ൽ ശ​ക്​​ത​മാ​ണ്.

സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ നി​ര​വ​ധി ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ഘ​ട്ട​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട പ്ര​തി​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​ന നേ​തൃ​ശൂ​ന്യ​ത നേ​രി​ടു​ന്ന​തി​ലെ അ​മ​ർ​ഷ​വും അ​ണി​ക​ൾ​ക്കു​ണ്ട്. തൃ​ശൂ​ർ ചൊ​വ്വ​ന്നൂ​ര്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് വി.​എ​സ്. സു​ജി​ത്തി​നെ​തി​രെ പോ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലു​ണ്ടാ​യ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന്റെ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടും പ്ര​തി​ഷേ​ധം ക​ത്തി​ക്കാ​നോ ജ​ന​വി​കാ​ര​മു​ണ്ടാ​ക്കാ​നോ ക​ഴി​യാ​ത്ത​ത്​ സം​ഘ​ട​ന​പ​ര​മാ​യ ഈ ​അ​നാ​ഥ​ത്വം മൂ​ല​മാ​ണെ​ന്നാ​ണ്​ വി​മ​ർ​ശ​നം. ‘ഒ​ന്നു​കി​ൽ പി​രി​ച്ചു​വി​ടു​ക, അ​ല്ലെ​ങ്കി​ൽ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​ക’ എ​ന്നാ​ണ്​ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി ജ​ഷീ​ർ പ​ള്ളി​വ​യ​ൽ ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ച​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ നിന്ന് കാണാതായ കുട്ടികളെ സുരക്ഷിതരായി കണ്ടെത്തി; മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ശുഭാന്ത്യം.

0
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. വയനാട് വടുവന്‍ചാല്‍ ടൗണിന്...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പകപോക്കൽ; 19-കാരിയെ യുവാവ് കുത്തിയത് 14 തവണ

0
ഭോപ്പാല്‍: ഉജ്ജയിനില്‍ 19 കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. പതിനാല്...

പൂനെ കേസിൽ സിയയുടെ വാദങ്ങൾ പൊളിയുന്നു; മകന്റെ മുടി കൊഴിച്ചിലിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കേതന്റെ കുടുംബം

0
പൂനെ: വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ...

​’വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ’;വി എം സുധീരനെതിരെ കെ ബാബു

0
കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന...