ഏറ്റുമാനൂരില്‍ തിയേറ്റര്‍ ജീവനക്കാരും സിനിമ കാണാനെത്തിയവരും തമ്മില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍ : കോട്ടയം ഏറ്റുമാനൂരില്‍ തിയേറ്റര്‍ ജീവനക്കാരും സിനിമ കാണാനെത്തിയവരും തമ്മില്‍ സംഘര്‍ഷം. ഇരു സംഘവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാണികള്‍ കുറവായതിനെ തുടര്‍ന്ന് ഷോ നടത്താനാവില്ലെന്ന ജീവനക്കാരുടെ നിലപാട് അടിയില്‍ കലാശിക്കുകയായിരുന്നു. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് എത്തിയവരുമായാണ് സംഘര്‍ഷമുണ്ടായത്.

വൈക്കം കടക്കാമ്പുറത്ത് അജിഷ് (27), ഹരീഷ് ഭവനില്‍ ഹരിഷ് (35), സഹോദരന്‍ സുദീഷ് (31) എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിക്കറ്റിന്റെ തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ട തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവരും മൂവര്‍ സംഘം മദ്യലഹരിയില്‍ അക്രമം നടത്തുകയായിരുന്നുവെന്ന് തിയേറ്റര്‍ നടത്തിപ്പുകാരും പോലീസിന് മൊഴി നല്‍കി. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...

മഴ കനക്കുന്നു ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് 7 ജില്ലകളിൽ...

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....